കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലക്ഷ്മണ രേഖ' ഇനിയില്ല... സച്ചിനെ പോലും കുടുക്കിയ കാര്‍ട്ടൂണിസ്റ്റ്

  • By Soorya Chandran
Google Oneindia Malayalam News

ആര്‍കെ ലക്ഷ്മണിന്റെ വരകളെ 'ലക്ഷ്മണ രേഖ' എന്ന് തന്നെ വിശേഷിപ്പിക്കാമായിരുന്നു. അദ്ദേഹത്തിന്റെ വരയും കുറിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും ലക്ഷ്മണ രേഖകളായി തന്നെ നിലകൊണ്ടു.

ഫ്രീ പ്രസ് ജേര്‍ണലില്‍ നിന്ന് തുടങ്ങിയ കാര്‍ട്ടൂണ്‍ സപര്യ ടൈംസ ഓഫ് ഇന്ത്യയിലൂടെ രാജ്യമെങ്ങും വ്യാപിച്ചു. 'കോമണ്‍ മാന്‍' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം മിക്കപ്പോഴും സാധാരണക്കാരന്റെ ശബ്ദമായി.

RK Laxman

കുറിക്കുകൊള്ളുന്ന വാക്കുകളും വരകളും ദേശീയ രാഷ്ട്രീയത്തെ പലപ്പോഴും ഇളക്കി മറിച്ചു. സഹോദരന്‍ ആര്‍കെ നാരായണന്റെ എഴുത്ത് രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആര്‍കെ ലക്ഷ്മണിന്റെ വരയുടെ രീതിയും ശൈലിയും.

സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പോലും കോടതി കയറ്റിയിട്ടുണ്ട് ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഡോണ്‍ ബ്രാഡ്മാന്റെ സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്തപ്പോള്‍ ഫോര്‍ഡ് കമ്പനി സമ്മാനമായി കൊടുത്ത ഫെരാരി കാര്‍ ആയിരുന്നു വിഷയം.

Common Man

ഒരു കോടിയിലധികം വിലയുള്ള ഫെരാരി കാര്‍ സച്ചിന് സമ്മാനമായി കിട്ടിയപ്പോള്‍ ഇറക്കുമതി ചുങ്കം ഇളവ് ചെയ്ത് നല്‍ക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ലക്ഷ്മണിന്റെ കോമണ്‍ മാന്‍ ഇതിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അത് കോടതിയുടെ ശ്രദ്ധയില്‍ പെട്ടു. പിന്നെ ഉണ്ടായ പുകിലുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ..

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ലക്ഷ്മണിന്റെ പരിഹാസത്തിന് പാത്രമായി. ശിവസേന സ്ഥാപകനും കാര്‍ട്ടൂണിസ്റ്റും ആയിരുന്ന ബാല്‍ താക്കറെയുമായി വളരെ അടുത്ത ബന്ധമാണ് ലക്ഷ്മണ്‍ പുലര്‍ത്തിയിരുന്നത്.

2005 ല്‍ രാജ്യം അദ്ദേഗത്തെ പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടിയായ 'കോമണ്‍ മാന്‍' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം പൂനെയിലെ സിംബയോയിസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിച്ചള പ്രതിമയായി ഇപ്പോഴും ഉണ്ട്.

രാജ്യത്തിന്റെ അറുപത്തിയാറാം റിപ്ലബ്ലിക് ദിനത്തിലാണ് അദ്ദേഹം വിടപറഞ്ഞത്. ജനിവുരി 27 ന് വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.

English summary
RK Laxman , the legend cartoonist of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X