കിങ്‌സ് റിട്ടേണ്‍സ്... പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്, ടെന്നിസില്‍ വീണ്ടും ഫെഡറര്‍, നദാല്‍ യുഗം

  • Written By:
Subscribe to Oneindia Malayalam

സൂറിച്ച്: ടെന്നീസില്‍ ആരൊക്കെ വന്നാലും രാജാക്കന്‍മാര്‍ രാജാക്കന്‍മാര്‍ തന്നെയാണെന്ന് തെളിയിക്കപ്പെട്ട വര്‍ഷമാണ് കടന്നുപോവുന്നത്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് തങ്ങളെന്ന് തെളിയിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും അരങ്ങുവാഴുന്നതിനാണ് 2017 സാക്ഷിയായത്.

ന്യൂജന്‍ താരങ്ങളായ നൊവാക് ജോകോവിച്ചിനെയും ആന്‍ഡി മുറേയെയും ഞെട്ടിച്ചായിരുന്നു ഈ വെറ്ററന്‍ താരങ്ങളുടെ സ്വപ്‌നതുല്യമായ കുതിപ്പ്. ഈ വര്‍ഷത്തെ നാലു ഗ്രാന്റ്സ്ലാം കിരീടങ്ങളും ഫെഡററും നദാലും പങ്കിടുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിനും ഫെഡറര്‍ മുത്തമിട്ടപ്പോള്‍ യുഎസ് ഓപ്പണും ഫ്രഞ്ച് ഓപ്പണുമാണ് നദാല്‍ തന്റെ കിരീടസമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്.

തുടക്കമിട്ടത് ഫെഡറര്‍

തുടക്കമിട്ടത് ഫെഡറര്‍

സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടി ഫെഡററാണ് 2017ന് തുടക്കമിട്ടത്. ടെന്നിസിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫെഡറര്‍-നദാല്‍ ക്ലാസിക്കിനാണ് ഫൈനല്‍ സാക്ഷിയായത്. 2011ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിനു ശേഷം ഇരുവരും മുഖാമുഖം വന്ന ആദ്യ കലാശക്കളി കൂടിയായിരുന്നു ഇത്.
അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ നദാലിനെ വീഴ്ത്തി 35 കാരനായ ഫെഡറര്‍ ചാംപ്യനാവുകയായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ സ്വിസ് ഇതിഹാസത്തിന്റെ ആദ്യ ഗ്രാന്റ്സ്ലാം വിജയം.

സൂപ്പര്‍ സെറീന

സൂപ്പര്‍ സെറീന

പുരുഷ വിഭാഗത്തില്‍ ഫെഡറര്‍ക്കായിരുന്നു സീസണിലെ ആദ്യ ഗ്രാന്റ്സ്ലാമെങ്കില്‍ വനിതകളില്‍ ലോക ഒന്നാംനമ്പര്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസാണ് ജേതാവായത്. വനിതാ ടെന്നീസിലെ സമാനതകളില്ലാത്ത ഇതിഹാസമായി താന്‍ മാറിയെന്നതിന് അടിവരയിട്ടാണ് സെറീന തന്റെ 23ാം ഗ്രാന്റസ്ലാം കൈക്കലാക്കിയത്.
പിന്നീട് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം വെളിപ്പെടുക്കിയ സെറീന ടെന്നീസില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

ലാത്വിയന്‍ വീരഗാഥ

ലാത്വിയന്‍ വീരഗാഥ

വനിതകളുടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പുതുചരിത്രമാണ് 2017ല്‍ പിറന്നത്. ലാത്വിയയില്‍ നിന്ന് ആദ്യമായൊരു താരം ഗ്രാന്റ്സ്ലാമില്‍ മുത്തമിടുന്നതിനു ടെന്നീസ് ലോകം സാക്ഷിയായി. യെലേന ഒസ്റ്റാപെന്‍കോയാണ് ലാത്വിയയുടെ പുതിയ ടെന്നീസ് റാണിയായത്. 1933നു ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ സീഡില്ലാ താരം കൂടിയാണ് ഒസ്റ്റാപെന്‍കോ.
വിംബിള്‍ഡണില്‍ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ കിരീടമുയര്‍ത്തിയപ്പോള്‍ വിംബിള്‍ഡണില്‍ ഇംഗ്ലണ്ടിന്റെ സ്ലോവെന്‍ സ്റ്റീഫന്‍സിനായിരുന്നു ചാംപ്യന്‍പട്ടം.

ഷറപ്പോവയുടെ തിരിച്ചുവരവ്

ഷറപ്പോവയുടെ തിരിച്ചുവരവ്

ടെന്നീസ് പ്രേമികളെ ആവേശം കൊള്ളിച്ച് റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ മല്‍സരരംഗത്തേക്ക് മടങ്ങിയെത്തിയ വര്‍ഷം കൂടിയാണിത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു 15 മാസത്തെ വിലക്ക് കഴിഞ്ഞാണ് ഷറപ്പോവ വീണ്ടും റാക്കറ്റേന്തിയത്.
യുഎസ് ഓപ്പണില്‍ കളിച്ചാണ് ഷറപ്പോവ ഗ്രാന്റ്സ്ലാമിലേക്ക് മടങ്ങിവന്നത്. 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനു ശേഷം താരം പങ്കെടുത്ത ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.
സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നതും ഈ വര്‍ഷമാണ്. നേരത്തേ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയിട്ടുള്ള 37 കാരി ഇത്തവണ താന്‍ ശരിക്കും മതിയാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ബൊപ്പണ്ണയുടെ ഗ്രാന്റ്സ്ലാം

ബൊപ്പണ്ണയുടെ ഗ്രാന്റ്സ്ലാം

ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ കരിയറിലെ ആദ്യ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത് ഈ വര്‍ഷമായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് വിഭാഗത്തിലായിരുന്നു താരത്തിന്റെ കിരീടവിജയം. കാനഡയുടെ ഗബ്രിയേല ജദബ്രോസ്‌കിക്കൊപ്പമാണ് ബൊപ്പണ്ണ കന്നി ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടത്.
ഫ്രഞ്ച് ഓപ്പണ്‍ കൂടാതെ ചെന്നൈ ഓപ്പണ്‍, മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ് വിയെന്ന ഓപ്പണ്‍ എന്നിവയിലും കിരീടം സ്വന്തമാക്കാന്‍ ബൊപ്പണ്ണയ്ക്കു സാധിച്ചു.
ഡബിള്‍സില്‍ ലോക ഒന്നാം റാങ്കുകാരിയായി ഈ വര്‍ഷം ആരംഭിച്ച സാനിയാ മിര്‍സ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ റണ്ണറപ്പായിരുന്നു.
അതേസമയം, ഡേവിസ് കപ്പില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ഇന്ത്യന്‍ ടീം ലോക ഗ്രൂപ്പിലേക്ക് യോഗ്യത നേടാനാവാതെ പുറത്തായി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Tennis rewind 2017: Roger Federer, Rafael Nadal rekindle old rivalry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്