കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗള്‍ഫ്' കേരളത്തിന് തന്നത് ഗുണത്തേക്കാളേറെ ദോഷം? ചുരുങ്ങിയത് തീവ്രവാദത്തിന്റെ കാര്യത്തില്‍

  • By Desk
Google Oneindia Malayalam News

കേരളം ഇന്ന് അനുഭവിയ്ക്കുന്ന പുരോഗതിയ്ക്ക് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചോര വിയര്‍പ്പാക്കി അധ്വാനിയ്ക്കുന്നവരുടെ പങ്ക് വളരെ വലുതാണ്. പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന ജനതയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയത് എണ്ണപ്പാടങ്ങളുടെ 'ഗള്‍ഫ്' തന്നെ ആയിരുന്നു.

Read Also: സെക്‌സിനോട് ഒരു 'താത്പര്യവും' ഇല്ലാത്ത മനുഷ്യരുണ്ട്!!! സന്യാസിമാരല്ല, പക്ഷേ സ്വയംഭോഗം ചെയ്യുംRead Also: സെക്‌സിനോട് ഒരു 'താത്പര്യവും' ഇല്ലാത്ത മനുഷ്യരുണ്ട്!!! സന്യാസിമാരല്ല, പക്ഷേ സ്വയംഭോഗം ചെയ്യും

അടിസ്ഥാന വികസനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയ്ക്കും ഗള്‍ഫ് പണം ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഉപകാരപ്പെടുന്നു. കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രവാസികളുടെ അധ്വാനത്തിന് പൊന്നിന്റെ വില തന്നെയാണ് ഉള്ളത്.

Read Also: ശ്രീനിവാസന്‍ ഇത് എന്ത് ഭാവിച്ചാണ്? രക്തസാക്ഷികളെ സൃഷ്ടിയ്ക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തെന്ന്Read Also: ശ്രീനിവാസന്‍ ഇത് എന്ത് ഭാവിച്ചാണ്? രക്തസാക്ഷികളെ സൃഷ്ടിയ്ക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തെന്ന്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ഗള്‍ഫ് കേരളത്തിന് സമ്മാനിച്ചത് പുരോഗതിയും വികസനവും മാത്രമല്ല. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ മതതീവ്രവാദവും ഇറക്കുമതി ചെയ്യപ്പെട്ടത് ഗള്‍ഫ് വഴിയാണെന്നാണ് നിരീക്ഷണങ്ങള്‍.

യഥാര്‍ത്ഥ ഇസ്ലാം ഗള്‍ഫിലാണെന്ന് കരുതുന്ന ചിലര്‍, അവിടത്തെ കാര്യങ്ങള്‍ അതേപടി കേരളത്തിലേയ്ക്ക് പറിച്ച് നട്ടതായിരുന്നു പലതിന്റേയും തുടക്കം. അത് എങ്ങനെയാണ് സംഭവിച്ചത്?

സാമ്പത്തികാടിത്തറ

സാമ്പത്തികാടിത്തറ

കേരളത്തിന്റെ സാമ്പത്തികാടിത്തറ കെട്ടിപ്പൊക്കുന്നതില്‍ ഗള്‍ഫ് പണത്തിന് നിര്‍ണായക സ്ഥാനമാണുള്ളത്. എന്നാല്‍ അത് സാമ്പത്തികത്തിനപ്പുറം മതപരമായി മാറിയപ്പോള്‍ ഗള്‍ഫ് കേരളത്തിന് ചെയ്യുന്നത് 'ദോഷം' ആണെന്നാണ് ചില കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

 അറബിവത്കരണം

അറബിവത്കരണം

കേരള സമൂഹത്തിന്റെ അറബി വത്കരണം വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മതം... എല്ലാത്തിലും ഇത് നിര്‍ണായകമായിട്ടുണ്ട്.

മതത്തിന് പണം

മതത്തിന് പണം

മതത്തിന് വേണ്ടി ചെലവഴിയ്ക്കാന്‍ വിദേശങ്ങളില്‍ നിന്ന് വലിയ തോതില്‍ പണം എത്താന്‍ തുടങ്ങിയതും കേരളത്തെ ബാധിച്ചിട്ടുണ്ട്. ഇങ്ങനെ എത്തുന്ന പണം എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ കൊടുത്തവര്‍ക്ക് ഒരു ഉറപ്പും ഉണ്ടാകില്ല.

വഹാബികള്‍

വഹാബികള്‍

വഹാബി മതപണ്ഡിതരുടെ ഗള്‍ഫ് സന്ദര്‍ശനങ്ങള്‍(എല്ലാവരേയും ഉദ്ദേശിച്ചല്ല ഇത് പറയുന്നത്) കേരളത്തിലെ ഇസ്ലാമിക സമൂഹത്തില്‍ കൂടുതല്‍ അറബ് വത്കരണത്തിന് കാരണമായിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്ലാം അവിടങ്ങളില്‍ ഉള്ളത് മാത്രമാണെന്ന ധാരണയാണ് ഇതിന് വഴിവച്ചത്.

സ്വാശ്രയ സ്ഥാപനങ്ങള്‍

സ്വാശ്രയ സ്ഥാപനങ്ങള്‍

ഓരോ മത വിഭാഗങ്ങളും സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതും കേരളത്തില്‍ മത, സാമൂഹ്യ സാഹചര്യങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല.

മുസ്ലീങ്ങള്‍ക്ക് മാത്രം

മുസ്ലീങ്ങള്‍ക്ക് മാത്രം

മുസ്ലീങ്ങള്‍ക്ക് മാത്രമായി സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങുന്ന സാഹചര്യം പോലും ഇപ്പോള്‍ നിലവിലുണ്ട്. മതപഠനത്തിന് വേണ്ടി മാത്രം സ്ഥാപിതമായ കിന്റര്‍ ഗാര്‍ട്ടനുകള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ ഉണ്ട്.

സൗദിയില്‍ നിന്ന്

സൗദിയില്‍ നിന്ന്

ഇസ്ലാമിക സംഘടനകള്‍ക്ക് ഏറ്റവും അധികം സാമ്പത്തിക സഹായം ലഭിയ്ക്കുന്ന സൗദി അറേബ്യയില്‍ നിന്നാണ്. സൗദി മാതൃകയിലുള്ള പള്ളികള്‍ കേരളത്തില്‍ പലയിടത്തും കാണാനാകും. ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് എന്ന് പറഞ്ഞാണ് വലിയ തോതില്‍ പണം എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 പര്‍ദ്ദ

പര്‍ദ്ദ

വസ്ത്ര ധാരണത്തിലാണ് അറബ് വത്കരണം ഏറ്റവും ആദ്യം പ്രകടമായിത്തുടങ്ങിയത്. പരമ്പരാഗത കരള മുസ്ലീം വസ്ത്രങ്ങള്‍ ഉപേക്ഷിയ്ക്കപ്പെടുകയും സ്ത്രീകളെ പര്‍ദ്ദ ധരിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുകയും ചെയ്യു്‌ന സാഹചര്യം ഉണ്ടായി. പ്രവാസികളുടെ വീടുകളിലായിരുന്നു ഈ മാറ്റം ആദ്യം പ്രകടനമായത്.

ആരാണ് പഠിപ്പിച്ചത്

ആരാണ് പഠിപ്പിച്ചത്

ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്ന മലയാളികളുടെ മാറ്റം അവരുടെ കുടുംബാംഗങ്ങള്‍ തന്നെ ശ്രദ്ധിച്ചിരുന്നു. ഇവിടെയുള്ളവരൊന്നും യഥാര്‍ത്ഥ മുസ്ലീങ്ങളല്ലെന്നാണ് അവരില്‍ പലരും പറഞ്ഞിരുന്നത്. സ്വന്തം പിതാവിനെ 'കാഫിര്‍' എന്ന് വിളിച്ചവര്‍ പോലും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍.

ഗള്‍ഫിനെ പറയുമ്പോള്‍

ഗള്‍ഫിനെ പറയുമ്പോള്‍

പ്രവാസികളെ മൊത്തത്തില്‍ അടച്ചാക്ഷേപിയ്ക്കുന്ന രീതിയിലും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് തീര്‍ത്തും ദുരുദ്ദേശപരമാണ്. ചില കേന്ദ്രങ്ങള്‍ നടത്തിയ മുതലെടുപ്പിന് ഒരു വിഭാഗം യഥാര്‍ത്ഥത്തില്‍ ഇരയാക്കപ്പെടുകയായിരുന്നു.

English summary
The case of the missing persons in Kerala who are suspected to have joined the ISIS has raked up major discussions and debates on the rapid Arabisation of the state. The Gulf connect to the state has done more harm than good.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X