മുലയൂട്ടല്‍ പാപമല്ല; പൊതുവിടങ്ങളേ നിങ്ങളെന്തിന് അമ്മമാരെ ക്രൂശിക്കണം

  • Posted By:
Subscribe to Oneindia Malayalam

മാതൃദിനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിൽ പൊതു ഇടങ്ങളിൽ ഇരുന്ന് കുട്ടികളെ മുലയൂട്ടുന്നതിനെക്കുറിച്ച് കൂടി ഇന്ത്യ ചർച്ച ചെയ്യേണ്ടതുണ്ട്. ആസ്ട്രേലിയൻ നിയമനിർമാണ സഭയുടെ ചരിത്രത്തിൽ ചരിത്രം കുറിച്ച ആലിയ ജോയ് വാട്ടേഴ്സ് എന്ന പെൺകുഞ്ഞായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഇന്ത്യയിലെ മാധ്യമങ്ങളക്കം വലിയ പ്രാധാന്യം നല്‍കി വാർത്ത നല്‍കിയപ്പോൾ പൊതുയിടങ്ങളില്‍ കുഞ്ഞിനെ മുലയൂട്ടിയതിന്‍റെ പേരിൽ സമൂഹം ഒറ്റപ്പെടുത്തുന്ന പല അമ്മമാരുടെ അനുഭവങ്ങൾ കൂടി വിസ്മരിക്കേണ്ടതുണ്ട്. ആസ്ട്രേലിയൻ പാർലമെന്‍റിനുള്ളിൽ അമ്മയുടെ മടിയിലിരുന്ന് ചരിത്രത്തിലേയ്ക്ക് ചുവടുവയ്ക്കുകയായിരന്നു ഈ കുഞ്ഞ് താരം. സെനറ്റർ ലാരിസ വാട്ടേഴ്സിന്‍റെ രണ്ടാമത്തെ കുഞ്ഞാണ് ആലിയ.

ഇന്ത്യയിൽ ഒരു തലമുറ മുമ്പുവരെ ബസിലും റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും മാര്‍ക്കറ്റിലും എന്നുതുടങ്ങി പൊതുസ്ഥലങ്ങളിലിരുന്ന് മുലയൂട്ടുന്ന അമ്മമാര്‍ സ്ഥിരം കാഴ്ചയായിരുന്നു. ഇടക്കാലം വരെ കുഞ്ഞിനെ പരിചരിക്കുന്ന അമ്മമാരുടെ പ്രവൃത്തികൾക്ക് തെറ്റുമുണ്ടായിരുന്നില്ല. പൊതുസ്ഥലത്തുവച്ച് കുഞ്ഞിനെ മുലയൂട്ടുന്നതിനെ പ്രശ്നവൽക്കരിക്കുന്ന സമൂഹത്തിന്‍റെ കാഴ്ചപ്പാടിലാണ് ഇനി മാറ്റം വരേണ്ടത്. ട്രെയിനിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയ സപ്ന കുൽക്കർണി അജ്ഗോങ്കറിനോട് സഹയാത്രക്കാർ മറ്റൊരു പ്ലാറ്റ്ഫോമിലേയക്ക് പോകാൻ ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ റസ്റ്റോറന്റുകളിലും ബസിലും പല പൊതുസ്ഥലങ്ങളിലും ദിനം പ്രതി ഉണ്ടാകുന്നുണ്ട്. കാണുന്നവരുടെ കാഴ്ചപ്പാടിലാണ് മാറ്റം വരേണ്ടത്.

mother

വിശക്കുന്ന കുഞ്ഞിനെ മുലയൂട്ടുന്നതിൽ മറ്റ് വ്യാഖ്യാനങ്ങൾ നല്‍കി പ്രശ്നവൽക്കരിക്കുന്ന നിങ്ങളുടെ കാഴ്ചപ്പാടിലാണ് തെറ്റെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാധ്യമങ്ങൾ മാറിടങ്ങളെ ലൈംഗികവൽക്കരിക്കപ്പെട്ടതിന്റെ പ്രശ്നമാണ് കുഞ്ഞിനെ പൊതു സ്ഥലങ്ങളിൽ മുലയൂട്ടുന്നതിനെതിരെ മുടന്തൻ ന്യായങ്ങളുമായി സമൂഹത്തെ പ്രേരിപ്പിക്കുന്നതെന്ന് ചില വാദങ്ങളുണ്ട്.

breastfeeding

പ്രസവശേഷം സഭയിൽ വോട്ടിംഗിനായി തിരിച്ചെത്തിയപ്പോഴായിരുന്നു വിശന്ന കുഞ്ഞിന് മുലയൂട്ടിക്കൊണ് ഈ അമ്മ ചരിത്രത്തിലേയ്ക്ക് നടന്നുകയറിയത്. ഈ സംഭവത്തോടെ ഇരുവരും സോഷ്യൽ മീഡിയയിലും താരമായിരുന്നു. ഇത്തരമൊരു സംഭവത്തിന് ആദ്യമായാണ് പാർലമെന്റും സാക്ഷിയാവുന്നത്. നേരത്തെ നിയമസഭയിൽ സംസാരിക്കുന്നതിനിടെ കുഞ്ഞിനെ മൂലയൂട്ടിയ ഐസ് ലൻഡ് സഭാംഗവും വാർത്തയിലെ താരമായമായിരുന്നു. ഇതിനെല്ലാമൊപ്പം ശുചിമുറിയിലും മറ്റും രഹസ്യമായി വിശക്കുന്ന കുഞ്ഞിനെ മുലയൂട്ടുന്ന ഇന്ത്യയിലെ അമ്മമാരെക്കുറിച്ച് കൂടി ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്.

English summary
What India can learn from a breastfeeding Australian senator
Please Wait while comments are loading...