കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഷേയ്ഖ് റാഷിദ്... ദുബായിയെ ദു:ഖത്തിലാഴ്ത്തിയ രാജകുമാരന്‍

Google Oneindia Malayalam News

അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. ദുബായ് രാജാവിന്റെ മകന്‍ ഷേയ്ഖ് റാഷിദ് അന്തരിച്ചു എന്നത്. ദുബായ് നിവാസികള്‍ക്ക് ഇപ്പോഴും അത് വിശ്വസിയ്ക്കാന്‍ പ്രയാസമാണ്.

വെറും 34 വയസ്സ് മാത്രം പ്രായമുള്ള ഷേയ്ഖ് റാഷിദ് ഈ ലോകത്തോട് വിടപറഞ്ഞത് ഹൃദയാഘാതം മൂലമായിരുന്നു. ഷേയ്ഖ് റാഷിന്റെ സഹോദരന്‍ ഹമദാന്‍ രാജകുമാരന്‍ ലോകമെങ്ങും അറിയപ്പെടുന്ന ഗ്ലാമര്‍ താരമാണ്. അതിനൊപ്പമോ ഒരുപക്ഷേ അതിനുമപ്പുറമോ ആയിരുന്നു ഷേയ്ഖ് റാഷിദ്.

ഷേയ്ഖ് റാഷിദിനെ കുറിച്ച്...

34-ാം വയസ്സിലെ മരണം

34-ാം വയസ്സിലെ മരണം

1981 നവംബര്‍ 12 നാണ് ഷേയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ജനിയ്ക്കുന്നത്. ദുബായ് രാജാവ് ഷേയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് അല്‍ മഖ്ദൂമിന്റേയും ഷേയ്ഖുന ഹിന്ദ് ബിന്ദ് മഖ്ദൂം ബിന്‍ ജുമ അല്‍ മഖ്ദൂമിന്റേയും മൂത്ത മകന്‍.

പഠിച്ചതെവിടെ

പഠിച്ചതെവിടെ

ദുബായിലെ റാഷിദ് സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിന് ശേഷം ഇംഗ്ലണ്ടിലെ സാന്‍ഡ്ഹര്‍സ്റ്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടി.

സെക്‌സിയെസ്റ്റ് അറബ് മാന്‍

സെക്‌സിയെസ്റ്റ് അറബ് മാന്‍

ഏറ്റവും സെക്‌സിയായ 20 അറബി പുരുഷന്‍മാരെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒരാള്‍ ഷേയ്ഖ് റാഷിദ് ആയിരുന്നു. 2010 ല്‍ ആയിരുന്നു ഇത്.

ഹോട്ടസ്റ്റ് യങ് റോയല്‍

ഹോട്ടസ്റ്റ് യങ് റോയല്‍

ലോകത്തെ രാജകുടുംബാംഗങ്ങളിലെ ഏറ്റവും 'ഹോട്ട്' ആയ ചെറുപ്പക്കാരെ ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്തപ്പോള്‍ അതിലും ഷേയ്ഖ് റാഷിദ് ഉള്‍പെട്ടിരുന്നു. 2011 ല്‍ ആയിരുന്നു ഇത്.

മോസ്റ്റ് എലിജിബിള്‍ റോയല്‍

മോസ്റ്റ് എലിജിബിള്‍ റോയല്‍

2010 ല്‍ ആണ് റാഷിദിനെ മോസ്റ്റ് എലിജിബിള്‍ റോയല്‍സ് പട്ടികയില്‍ എസ്‌ക്വയര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയത്.

ദുബായുടെ സ്‌പോര്‍ട്‌സ് താരം

ദുബായുടെ സ്‌പോര്‍ട്‌സ് താരം

ഒരു രാജകുമാരനെങ്കിലും അതിന്റെ യാതൊരു ജാഡയും ഇല്ലാത്ത ചെറുപ്പക്കാരനായിരുന്നു ഷേയ്ഖ് റാഷിദ്. കായിക മേഖലയില്‍ സജീവമായി പങ്കെടുക്കുമായിരുന്നു.

സ്വര്‍ണങ്ങള്‍ വാരിക്കോരിയ കായിക താരം

സ്വര്‍ണങ്ങള്‍ വാരിക്കോരിയ കായിക താരം

ദീര്‍ഘദൂരം ഓട്ടം പോലുള്ള എന്‍ഡുറന്‍സ് സ്‌പോര്‍ട്‌സിലാണ് ഷേയ്ഖ് റാഷിദ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2006 ലെ ദോഹ ഏഷ്യന്‍ ഒളിംപിക്‌സില്‍ 120 കിലോമീറ്റര്‍ എന്‍ഡുറന്‍സില്‍ രണ്ട് സ്വര്‍ണമാണ് നേടിയത്.

 കുതിരയോട്ടം

കുതിരയോട്ടം

കുതിരയോട്ടത്തില്‍ കമ്പമുള്ള ആളായിരുന്നു ഷേയ്ഖ് റാഷിദ്. അന്താരാഷ്ട്ര പ്രസിദ്ധമായ സബീല്‍ റേസിംഗ് ഇന്റര്‍നാഷണലിന്റെ ഉടമയും ആണ്. 428 പന്തയങ്ങളില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ ഫാന്‍

ഫുട്‌ബോള്‍ ഫാന്‍

വലിയൊരു ഫുട്‌ബോള്‍ ആരാധകന്‍ കൂടി ആയിരുന്നു ഷേയ്ഖ് റാഷിദ്. ഇഷ്ടപ്പെട്ട ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ബിസിനസ്

ബിസിനസ്

വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ ഷേയ്ഖ് റാഷിദിന്റെ ഉടമസ്ഥതയിലേ പങ്കാളിത്തത്തിലോ ഉണ്ട്. ഏതാണ്ട് പന്ത്രണ്ടായിരം കോടി രൂപയാണ് ഇദ്ദേഹത്തിന് ആസ്തിയായി ഉണ്ടായിരുന്നത്.

English summary
Who was Sheikh Rashid? Sheikh Rashid was a well-known sports figure in the UAE. He was voted one of the 20 Sexiest Arab Men for the 5th year in a row.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X