Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പണം കൊടുത്ത് വാങ്ങാന്‍ പാടില്ല; നിരോധനം നിലവില്‍ വന്നു, പുതിയ നിയമവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന ലോഹമാണ് സ്വര്‍ണം. ദിനേന എന്നോണം കോടികളുടെ സ്വര്‍ണ ഇടപാടാണ് നടക്കുന്നത്. വില കൂടിയതൊന്നും സ്വര്‍ണത്തിന്റെ വാങ്ങലുകള്‍ക്കും വില്‍പ്പനയ്ക്കും കോട്ടം തട്ടിച്ചിട്ടില്ല. വാങ്ങുന്ന ചില രീതികളില്‍ മാറ്റം വന്നിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

24 കാരറ്റിലാണ് ലോകത്ത് സ്വര്‍ണവില്‍പ്പന പ്രധാനമായും നടക്കുന്നത്. ആഭരണങ്ങള്‍, കോയിന്‍, ബാര്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയിലാണ് സാധാരണ നടക്കുന്ന സ്വര്‍ണ ഇടപാടുകള്‍. നേരത്തെ ആഭരണം മാത്രമായിരുന്നു സ്വര്‍ണത്തില്‍ വില്‍പ്പന നടന്നിരുന്നത്. അടുത്ത കാലത്തായി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്നവര്‍ കൂടി. എന്നാല്‍ പണം കൊടുത്ത് സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്ത്.

gold buy with cash banned in kuwait-

ഇടപാടുകളില്‍ സുതാര്യത കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കുവൈത്ത് ഭരണകൂടം നടപ്പാക്കിയത്. പല മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികളും വ്യവസായ സംരംഭങ്ങളും പണം കൊടുത്ത് ബിസിനസ് നടത്തരുത് എന്നാണ് നിര്‍ദേശം. അതില്‍ സ്വര്‍ണം, അമൂല്യ കല്ലുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടും.

വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തിന്റെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ സ്വര്‍ണത്തിന്റെ ഇടപാടുകളും ഉള്‍പ്പെടും. പണം കൊടുത്ത് സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും സാധിക്കില്ല. പകരം ഡിജിറ്റല്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള മറ്റു രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഉപയോഗിക്കേണ്ടത്. കുവൈത്ത് കേന്ദ്ര ബാങ്ക് അംഗീകരിച്ച മറ്റു ഇടപാടുകളാണ് സ്വീകരിക്കേണ്ടത് എന്നും നിയമത്തില്‍ പറയുന്നു.

നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങല്‍ അടച്ചുപൂട്ടും. അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. നിയമപ്രകാരമുള്ള പിഴ ചുമത്തലിന് ശേഷമായിരിക്കും ഈ നടപടികള്‍. നിയമവിരുദ്ധമായ വഴിയില്‍ പണമിടപാട് നടക്കുന്നത് തടയാനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈകൊണ്ടത്.

ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിപ്പിച്ചു

മൂന്നാംപാദത്തിലും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിപ്പിച്ചു എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. ഈ വര്‍ഷം രണ്ടാം പാദത്തിനേക്കാള്‍ 28 ശതമാനം വര്‍ധനവാണ് മൂന്നാം പാദത്തിലുണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 600 കിലോ സ്വര്‍ണമാണ് വാങ്ങിയത്. ഇതോടെ ആര്‍ബിഐയുടെ കൈവശമുള്ള മൊത്തം സ്വര്‍ണം 880 ടണ്‍ ആയി.

ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയത് കസാഖിസ്താന്റെ കേന്ദ്ര ബാങ്കാണ്, 18 ടണ്‍. ബ്രസീലിന്റെ കേന്ദ്ര ബാങ്ക് 15 ടണ്‍ വാങ്ങി. ലോകത്തെ എല്ലാ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും സ്വര്‍ണവില ഉയരാനുള്ള കാരണമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+