Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും

അമേരിക്കയും ഇസ്രായേലും ഇറാനെതിരായ ആക്രമണം തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിട്ടു. ടെഹ്‌റാനിലും ഇറാനിലെ പല നഗരങ്ങളിലും ആക്രമണം നടത്തിയ ഇവര്‍ എണ്ണ കേന്ദ്രങ്ങളില്‍ തൊട്ടത് കഴിഞ്ഞ ദിവസമാണ്. ഇസ്രായേല്‍ ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകളില്‍ വന്‍ ആക്രമണമാണ് നടത്തിയത്. ഇതോടെ ഇറാനിലെ പല നഗരങ്ങളിലും അന്തരീക്ഷത്തില്‍ ഇരുള്‍ പടര്‍ന്നു.

സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും

ഇസ്രായേല്‍ നടത്തിയ ഈ ആക്രമണത്തില്‍ അമേരിക്കക്ക് നീരസമുണ്ട് എന്നാണ് വിവരം. ഇത്തരം ആക്രമണം ഇറാനെ മാത്രമല്ല ബാധിക്കുക, ലോക വിപണിയെ തകിടം മറിക്കും. ഇക്കാര്യത്താലാണ് അമേരിക്ക എണ്ണ കേന്ദ്രങ്ങളില്‍ തൊടാതിരുന്നത്. ലബ്‌നാനില്‍ ഫോസ്ഫറസ് ബോംബിട്ട അതേസമയം തന്നെയാണ് ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചത്.

iran kharg island

എന്നാല്‍ ഇറാന്‍ ഓരോ ദിവസവും കടുത്ത മിസൈല്‍ ആക്രമണമാണ് ഇസ്രായേലിനും അമേരിക്കന്‍ സൈനികര്‍ക്കും നേരെ നടത്തുന്നത്. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങളും കാര്യാലയങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ വേളയില്‍ അമേരിക്ക അറ്റകൈ പ്രയോഗം എന്ന നിലയില്‍ ഖാര്‍ഗ് ദ്വീപില്‍ കൈവച്ചേക്കുമെന്നാണ് വിവരം. ഖാര്‍ഗിനെ ലക്ഷ്യമിട്ട് അമേരിക്കന്‍ മിസൈല്‍ വൈകാതെ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന്‍ കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം
വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന്‍ കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം

പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ഇറാന്റെ ചെറുദ്വീപാണ് ഖാര്‍ഗ്. ഇവിടെയാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ സംഭരണി. ഇറാന്‍ ചൈനയിലേക്ക് ഉള്‍പ്പെടെ എണ്ണ കയറ്റുമതി ചെയ്യുന്നത് ഈ ദ്വീപില്‍ നിന്നാണ്. ഇവിടെ ആക്രമണം നടത്തിയാല്‍ ദ്വീപ് പൂര്‍ണമായും നശിച്ചേക്കാം. മാത്രമല്ല, ലോക വിപണിയില്‍ എണ്ണ കിട്ടാതെ വരികയും ചെയ്യും.

ലോക രാജ്യങ്ങള്‍ അന്തിമ നീക്കത്തില്‍

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. റഷ്യയുടെ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. നേരത്തെ നല്‍കിയ പോലെ വില കുറച്ച് തരില്ലെന്ന് റഷ്യ പറയുന്നു. അതായത്, ഉയര്‍ന്ന വില കൊടുത്ത് എണ്ണ വാങ്ങേണ്ട അവസ്ഥയിലാണ് ഇന്ത്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ സംഭരിച്ചുവച്ച എണ്ണ വിതരണം ചെയ്യാന്‍ ആലോചന തുടങ്ങി. ഇതോടെ ആഗോള വിപണി കൂടുതല്‍ ആശങ്കയിലാണ്.

ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര
ബെംഗളൂരു വന്ദേഭാരത് സമയത്തില്‍ നേരിയ മാറ്റം; ടിക്കറ്റ് നിരക്ക് 1260 രൂപ, 5 സ്റ്റോപ്പ്, ആറര മണിക്കൂര്‍ യാത്ര

ഹോര്‍മുസ് വഴിയുള്ള എണ്ണ ലോക വിപണിയില്‍ എത്താതിരുന്നാല്‍ എണ്ണയും വാതകവും കിട്ടാത്ത അവസ്ഥ വരും. ഇത് എല്ലാ രാജ്യങ്ങളിലും പെട്രോള്‍, ഡീസല്‍, വിമാന ഇന്ധന വില വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കും. പാകിസ്താന്‍ വന്‍തോതില്‍ വില കൂട്ടി. ഇന്ത്യ ഇതുവരെ വില വര്‍ധിപ്പിച്ചിട്ടില്ല. അതിനിടെയാണ് അമേരിക്ക ഖാര്‍ഗ് ദ്വീപിനെതിരെ നീങ്ങുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

എണ്ണ അമേരിക്ക പിടിച്ചടയ്ക്കുമോ?

ഇറാന്റെ 90 ശതമാനം എണ്ണയും ഖാര്‍ഗ് ദ്വീപിലാണ് സംഭരിച്ചിരിക്കുന്നതത്രെ. പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ നിയന്ത്രണം അമേരിക്ക പിടിച്ചാല്‍ ഇറാന്‍ തകരും. മാത്രമല്ല, ലോകത്തെ എണ്ണ ശേഖരം അമേരിക്കയുടെ നിയന്ത്രണത്തിലാകുകയും ചെയ്യും. ഇത് ലോക വിപണിയെ തകര്‍ക്കും. അമേരിക്കയുടെ ഈ നീക്കത്തെ ചൈനയും റഷ്യയും എന്തുവില കൊടുത്തും എതിര്‍ക്കുമെന്നാണ് കരുതുന്നത്.

മംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മറ്റൊരു ട്രെയിന്‍ കൂടി; മലയാളികള്‍ക്ക് നേട്ടം, 20 സ്റ്റോപ്പുകള്‍
മംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മറ്റൊരു ട്രെയിന്‍ കൂടി; മലയാളികള്‍ക്ക് നേട്ടം, 20 സ്റ്റോപ്പുകള്‍

വെനസ്വേലയിലെ എണ്ണയ്ക്ക് പിന്നാലെ ഇറാനിലെ എണ്ണയും നിയന്ത്രണത്തിലാക്കാനാണ് അമേരിക്കയുടെ ശ്രമം. ഹോര്‍മുസ് അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ കയറ്റുമതി നിര്‍ത്തിയ മട്ടാണ്. പലരും ഉല്‍പ്പാദനം കുറച്ചു. ഈ വേളയില്‍ കറുത്ത സ്വര്‍ണം എന്ന വിശേഷണമുള്ള ക്രൂഡ് ഓയില്‍ കിട്ടാത്ത അവസ്ഥ വരും. ഇപ്പോള്‍ 115 ഡോളര്‍ വരെ ക്രൂഡ് വില ഉയര്‍ന്നു. വൈകാതെ 150 ഡോളറിലെത്തുമെന്ന് ഖത്തര്‍ മന്ത്രി പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ പെട്രോള്‍ വില ഇരട്ടിയാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+