Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്‌റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും

കോഴിക്കോട്: മലയാളികള്‍ക്ക് ഗുണമാകുന്ന പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നു. മംഗലാപുരത്തിനും തിരുനല്‍വേലിക്കുമിടയിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. നേത്തെ പ്രഖ്യാപിച്ച മംഗളൂരു-രാമേശ്വരം ട്രെയിന്‍ ഇതുവരെ സര്‍വീസ് തുടങ്ങിയിട്ടില്ല. അതിനിടെയാണ് മറ്റൊരു ട്രെയിനിന് റെയില്‍വെ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

16708 നമ്പറിലുള്ള തിരുനല്‍വേലി-മംഗളൂരു എക്‌സ്പ്രസ് എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ശേഷം 3.45നാണ് തിരുനല്‍വേലിയില്‍ നിന്ന് പുറപ്പെടുക. വ്യാഴാഴ്ച രാവിലെ 6.55ന് മംഗളൂരുവിലെത്തും. 16707 നമ്പറിലുള്ള ട്രെയിന്‍ മംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പുറപ്പെടുക. വെള്ളിയാഴ്ച രാവിലെ 7.45ന് തിരുനല്‍വേരിയില്‍ എത്തും.

mangaluru tirunelveli train via kozhikode

മധുര വഴിയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ഡിഗല്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് ഉണ്ടാകും. മൊത്തം 20 സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. പഴനിയിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്കും ഈ ട്രെയിന്‍ ഉപാകരപ്പെടും. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് ഉള്ളതിനാല്‍ മലയാളികള്‍ക്ക് നേട്ടമാണ് ഈ ട്രെയിന്‍.

മംഗളൂരു-രാമേശ്വരം ട്രെയിന്‍ എവിടെ?

തിരുനല്‍വേലിയില്‍ നിന്നുള്ള ട്രെയിന്‍ രാത്രിയാണ് കേരളത്തിലെത്തുക എന്നത് എടുത്തു പറയണം. അതേസമയം, മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ട്രെയിന്‍ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. മേല്‍പ്പറഞ്ഞ രണ്ട് ട്രെയിനുകളും മാര്‍ച്ച് 11 മുതല്‍ സര്‍വീസ് തുടങ്ങിയേക്കുമെന്നാണ് പുതിയ വിവരം.

മംഗളൂരു-രാമേശ്വരം ട്രെയിന്‍ ആദ്യം പ്രഖ്യാപിച്ചത് 2024ലാണ്. പിന്നീട് പല കാരണങ്ങളാല്‍ സര്‍വീസ് തുടങ്ങുന്നത് വൈകി. പാമ്പന്‍പാലത്തിന്റെ പണിയും രാമേശ്വരം സ്റ്റേഷനിലെ അറ്റക്കുറ്റ പണികളുമെല്ലാം ട്രെയിന്‍ സര്‍വീസ് വൈകാന്‍ കാരണമായി. അതിനിടെയാണ് ഈ മാസം ഒന്ന് മുതല്‍ സര്‍വീസ് തുടങ്ങുമെന്ന വിവരം വന്നത്. വീണ്ടും വൈകി. മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങിയേക്കുമെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രെയിനിന്റെ സമയക്രമം ഇങ്ങനെ

മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 7.30ന് രാമേശ്വരത്തേക്കുള്ള ട്രെയിന്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. 16622 നമ്പറിലായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഞായറാഴ്ച പകല്‍ 10.50ന് രാമേശ്വരത്തെത്തും. പാലക്കാട്, മധുര, മനമധുര തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് രാമേശ്വരത്ത് നിന്ന് മടങ്ങുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ എത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ കേരളത്തില്‍ പാലക്കാട് മാത്രമാണ് സ്റ്റോപ്പ് കാണിച്ചിരുന്നത്. പിന്നീട് തിരൂര്‍ കൂടി ഉള്‍പ്പെടുത്തിയതായി അറിയിപ്പുണ്ടായിരുന്നു. കൂടാതെ ഉദുമലിപേട്ട, പരമകുടി എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പുകള്‍ അനുവദിച്ചു. രണ്ടു ട്രെയിനും സര്‍വീസ് തുടങ്ങിയാല്‍ മലയാളികള്‍ക്ക് ഏറെ ഉപകാരമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+