ഈജിപ്തിനായി ഖത്തറിന്റെ വന്‍ പദ്ധതി: മുതല്‍ മുടക്ക് 2.5 ലക്ഷം കോടി; മെഡിറ്ററേനിയൻ തീരം വേറെ ലെവലാകും
ഈജിപ്തിന്റെ ഭാഗമായ മെഡിറ്ററേനിയൻ തീരത്ത് വമ്പന്‍ റിയല്‍ എസ്റ്റേറ്റ്-ടൂറിസം പ്രോജക്ട് നടപ്പിലാക്കാനുള്ള കരാറിലേർപ്പെട്ട് ഖത്തറും ഈജിപ്തും.29.7 ബില്യൺ ഡോളർ (ഏകദേശം 2.5 ലക്ഷം കോടി രൂപ) മൂല്യമുള്ള പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്. നവംബർ 7-ന് റിയാദിൽ നടന്ന ഈജിപ്ത്-ഖത്തർ സമ്മേളനത്തിനിടെ കരാർ ഔപചാരികമായി നിലവില്‍ വന്നു.
ഖത്തറിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഖത്തറി ദിയാർ (Qatari Diar)യും ഈജിപ്തിന്റെ ന്യൂ അർബൻ കമ്യൂണിറ്റീസ് അതോറിറ്റിയും (NUCA) ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി മറ്റ്രൂഹ് ഗവർണറേറ്റിലെ ആലം അൽ-റൂം (Alam Al-Roum) പ്രദേശത്ത് 20 മില്യൗൺ സ്ക്വയർ മീറ്ററിലധികം (ഏകദേശം 2,000 ഹെക്ടറുകൾ) വിസ്തീർണ്ണത്തിലുള്ള വികസന പ്രവർത്തനങ്ങള്‍ നടക്കും. പദ്ധതി ഈജിപ്തിന്റെ സാമ്പത്തിക വികസനത്തിനും ടൂറിസം മേഖലയുടെ വളർച്ചയ്ക്കും വലിയ പങ്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലക്ഷ്വറി റെസിഡൻഷ്യൽ നെബർഹുഡുകൾ, ടൂറിസം, എന്റർടെയിൻമെന്റ് സൗകര്യങ്ങൾ, കൃത്രിമ തടാകങ്ങൾ, ഗോൾഫ് കോഴ്സുകൾ, മറിനകൾ (യാക്റ്റ് ഹാർബറുകൾ) എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. കൈറോയിൽ നിന്ന് 480 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ആലം അൽ-റൂം പ്രദേശം, മെഡിറ്ററേനിയൻ തീരത്തിന്റെ സൗന്ദര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഒരു ഇന്റഗ്രേറ്റഡ് അർബൻ-ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈജിപ്ത് അധികാരികള്‍ പറയുന്നു.
ഭൂമിയുടെ വാങ്ങുന്നതിന് മാത്രമായി 3.5 ബില്യൺ ഡോളർ (ഏകദേശം 29,500 കോടി രൂപ) നൽകും, അതോടൊപ്പം 26.2 ബില്യൺ ഡോളർ (ഏകദേശം 2.2 ലക്ഷം കോടി രൂപ) മൂല്യത്തിലുള്ള ഇൻ-കൈൻഡ് (പ്രോജക്ട് നിർമാണത്തിലൂടെ) നിക്ഷേപവും ഉണ്ടാകും. ഈ കരാർ ഈജിപ്തിന്റെ വിഷൻ 2030 പോലുള്ള സാമ്പത്തിക പരിഷ്കരണ പദ്ധതികളുമായി യോജിച്ചുകൊണ്ട്, വിദേശ നിക്ഷേപം വർധിപ്പിക്കാനുള്ള പുതിയ ഭരണാധികാരികളുടെ ശ്രമങ്ങളുടെ ഭാഗവുമാണ്.
"ഈ കരാർ ഞങ്ങളുടെ ദ്വിപക്ഷ ബന്ധത്തിന്റെ പുതിയ അധ്യായമാണ്. ഖത്തറിന്റെ പിന്തുണ ഈജിപ്തിന്റെ സാമ്പത്തിക വികസനത്തിന് അനിഷേധ്യമാണ്," കരാർ ഒപ്പിട്ടതിന് പിന്നാലെ ഈജിപ്ത് പ്രധാനമന്ത്രി മോസ്റ്റഫ മദ്ബുലി അഭിപ്രായപ്പെട്ടു. ഈ പ്രോജക്ട് മെഡിറ്ററേനിയൻ തീരത്തെ ഒരു ആഗോള ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നായിരുന്നു ഖത്തറി ദിയാറിന്റെ സിഇഒ അഹ്മദ അൽ-സായിദിന്റെ പ്രതികരണ. ഖത്തറും ഈജിപ്തും തമ്മിലുള്ള ബന്ധം 2021-ൽ നിന്ന് പുനരുജ്ജീവിപ്പിച്ചതോടെ, ഈജിപ്തിൽ ഖത്തറിന്റെ നിക്ഷേപം 10 ബില്യൺ ഡോളറിലധികമായി വർധിച്ചു. പ്രധാനമായും റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ച്ചർ, ടൂറിസം മേഖലകളിലാണ് നിക്ഷേപം വരുന്നത്.
പദ്ധതി ഈജിപ്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ മുന്നേറ്റമാകും. മറ്റ്രൂഹ് പ്രദേശത്ത് കൂടുതല്‍ ജോലികൾ, ടൂറിസം മേഖലയിൽ വരുമാനം വർധിപ്പിക്കുക, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. അതോടൊപ്പം തന്നെ ഖത്തറിന്റെ നിക്ഷേപം, ഗൾഫ് രാജ്യങ്ങളുമായുള്ള ഈജിപ്തിന്റെ സഖ്യത്തെ ശക്തിപ്പെടുത്തുകയും, മെഡിറ്ററേനിയൻ തീരത്തെ ഒരു ലക്ഷ്വറി ഹോളിഡേ ഡെസ്റ്റിനേഷനാക്കി മാറ്റുകയും ചെയ്യും.
2024-ൽ ഈജിപ്ത് 10 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപം സ്വന്തമാക്കിയിരുന്നു. ഇതിൽ ഖത്തർ, യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപമാണ് പ്രധാനം. പദ്ധതി പൂർത്തിയാകുന്നതോടെ, മെഡിറ്ററേനിയൻ തീരം ദൂബായിലെ പാം ജുമൈറയോ സിംഗപ്പൂറിലെ സെന്റോസയോ പോലുള്ള ഒരു ആഗോള ഐക്കോണാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
-
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications