• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: 40ലും 20 കാരന്റെ ചുറുചുറുക്കുമായി ഭാജി, ഒരവസരം കൂടി ലഭിക്കുമോ?

വിരമിക്കല്‍ പ്രായം പിന്നിട്ടെങ്കിലും ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. നിലവില്‍ ഒരു ടീമിന്റെയും ഭാഗമല്ലെങ്കിലും ഇന്നു നടക്കാനിരിക്കുന്ന ലേലത്തില്‍ തന്നെ ആരെങ്കിലും വാങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് 40 കാരനായ ഭാജി. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്നും ഭാജി വിട്ടുനില്‍ക്കുകയായിരുന്നു. സീസണ്‍ അവസാനിച്ചതിനു പിന്നാലെ ഹര്‍ഭജനെ സിഎസ്‌കെ ഒഴിവാക്കുകയും ചെയ്തു.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് ഹര്‍ഭജന്‍. ആദ്യത്തെ 10 സീസണുകളിലും അദ്ദേഹം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. 2018ലെ മെഗാ താരലേലത്തിനു മുമ്പാണ് മുംബൈ അദ്ദേഹത്തെ ഒഴിവാക്കിയത്. ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഭാജിയെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തു. ടീമിലെത്തിയ ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഹോം ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഇന്നത്തെ ലേലത്തില്‍ ഭാജിയെ വാങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹോം ടീമിനു വേണ്ടി കളിച്ച് ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാനായാല്‍ അത് അദ്ദേഹത്തിനും ഇരട്ടിമധുരമാവും. കരിയറില്‍ ഇതുവരെ ഹോം ടീമായി കളിക്കാന്‍ ഭാജിക്കു ഭാഗ്യവുമുണ്ടായിട്ടില്ല. ലേലത്തില്‍ ചെലവഴിക്കാന്‍ 53.2 കോടി രൂപ ഇപ്പോള്‍ പഞ്ചാബിന്റെ പഴ്‌സില്‍ ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ ഹര്‍ഭജന്റെ അടിസ്ഥാന വിലയായ രണ്ടു കോടിയെന്നത് അവര്‍ക്ക് അത്ര വലിയ കാര്യവുമല്ല.

ഭാജിയുടെ മുന്‍ ടീമംഗമായിരുന്ന അനില്‍ കുംബ്ലെയാണ് ഇപ്പോള്‍ പഞ്ചാബിന്റെ മുഖ്യ കോച്ച്. മാത്രമല്ല അനുഭവസമ്പത്തുള്ള ഒരു സ്പിന്നറുടെ അഭാവവും പഞ്ചാബിനുണ്ട്. അനുകൂല ഘടങ്ങള്‍ പലതുമുണ്ടെങ്കിലും ഭാജിക്കു വേണ്ടി പഞ്ചാബ് രംഗത്തിറങ്ങുമോയെന്നു കണ്ടു തന്നെ അറിയണം. കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിനു വലിയ ഡിമാന്റില്ലെങ്കിലും ഭാജിയെന്ന ബ്രാന്‍ഡ് വാല്യു കണ്ടില്ലെന്നു നടിക്കാനാവില്ല. നേരത്തേ വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസി കൂടിയാണ് പഞ്ചാബ്.

cmsvideo
  IPL 2021 auction starts in chennai

  രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍

  ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കാനുള്ള ഫിറ്റ്‌നസ് തനിക്കുണ്ടെന്നു ഭാജി ഴിഞ്ഞ മാസം ഒരു മാധ്യമത്തോടു പറഞ്ഞിരുന്നു. എന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ഫിറ്റ്‌നസിന്റെ കാര്യമെടുത്താല്‍ ഞാനിപ്പോള്‍ നല്ല ഫിറ്റാണ്. ലോക്ക്ഡൗണ്‍ സമയത്ത് ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ എനിക്കു കളിക്കാനായില്ല. ഒരിക്കല്‍ക്കൂടി ഐപിഎല്ലില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ്, ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നു ഉറപ്പുണ്ടെന്നും ഭാജി പറഞ്ഞിരുന്നു.

  സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

  English summary
  Harbhajan hopes to play his last IPL season, Will home team give him a farewell chance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X