കൊച്ചിൻ ഷിപ്പ്യാഡിൽ വീണ്ടും നിരവധി ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കാം
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSLആൻഡമാൻ & നിക്കോബാർ യൂണിറ്റായ സിഎസ്എൽ എഎൻ ഷിപ്പ് റിപ്പയർ യൂണിറ്റിലേക്ക് (CANSRU) കരാർ അടിസ്ഥാനത്തിൽ സീനിയർ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സീനിയർ പ്രോജക്ട് ഓഫീസർ (മെക്കാനിക്കൽ), സീനിയർ പ്രോജക്ട് ഓഫീസർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് അപേക്ഷിക്കാൻ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 60% മാർക്കോടെ അതത് എഞ്ചിനീയറിംഗ് ബിരുദം വേണം. ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പയർ, മറൈൻ അനുബന്ധ, പോർട്ട്, എഞ്ചിനീയറിംഗ് അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

സീനിയർ പ്രോജക്ട് ഓഫീസർ (സേഫ്റ്റി) തസ്തികയിലേക്ക് സേഫ്റ്റി എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ശാഖയിൽ ബിരുദം, അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി ബിരുദം, അല്ലെങ്കിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിപ്ലോമ എന്നിവയാണ് യോഗ്യതകൾ.
ഈ തസ്തികയിൽ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് കുറഞ്ഞത് നാല് വർഷവും മറ്റ് ബിരുദ/ഡിപ്ലോമക്കാർക്ക് കുറഞ്ഞത് ഏഴ് വർഷവും ഷിപ്പ്യാർഡ്/ഫാക്ടറിയിലെ ഉൽപ്പാദനം, പരിപാലനം അല്ലെങ്കിൽ സുരക്ഷാ വിഭാഗത്തിൽ സൂപ്പർവിഷൻ/മാനേജ്മെൻ്റ് പ്രവർത്തിപരിചയം വേണം. HSE (ആരോഗ്യം, സുരക്ഷ, പരിസ്ഥിതി) പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയവും അത്യന്താപേക്ഷിതമാണ്.
പ്രോജക്ട് ഓഫീസർ (സേഫ്റ്റി) തസ്തികയിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നാൽ, സേഫ്റ്റി എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്കും, മറ്റ് എഞ്ചിനീയറിംഗ് ബിരുദ/ഡിപ്ലോമക്കാർ, ഫിസിക്സ്/കെമിസ്ട്രി ബിരുദധാരികൾ എന്നിവർക്ക് സേഫ്റ്റിയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയമുണ്ടെങ്കിൽ ഈ ഇൻഡസ്ട്രിയൽ സേഫ്റ്റി യോഗ്യത നിർബന്ധമല്ല.
പ്രോജക്ട് ഓഫീസർ (സേഫ്റ്റി) തസ്തികയിൽ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് കുറഞ്ഞത് രണ്ട് വർഷവും മറ്റ് ബിരുദ/ഡിപ്ലോമക്കാർക്ക് കുറഞ്ഞത് അഞ്ച് വർഷവും ഷിപ്പ്യാർഡ്/ഫാക്ടറിയിലെ ഉൽപ്പാദനം, പരിപാലനം അല്ലെങ്കിൽ സുരക്ഷാ വിഭാഗത്തിൽ സൂപ്പർവിഷൻ/മാനേജ്മെൻ്റ് പ്രവർത്തിപരിചയം വേണം. HSE പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയവും ഇവിടെയും ആവശ്യമാണ്.
സീനിയർ പ്രോജക്ട് ഓഫീസർക്ക് ആദ്യ വർഷം പ്രതിമാസം 63,100 രൂപ ഏകീകരിച്ച ശമ്പളവും, അഞ്ചാം വർഷം 71,500 രൂപയുമായിരിക്കും. ഇതിനു പുറമെ, അധിക ജോലി സമയത്തിന് പ്രതിമാസം 3000- രൂപ നഷ്ടപരിഹാരവും ലഭിക്കും. പ്രോജക്ട് ഓഫീസർക്ക് ആദ്യ വർഷം പ്രതിമാസം 49,100 രൂപ ഏകീകരിച്ച ശമ്പളവും, അഞ്ചാം വർഷം 57,500 രൂപയുമായിരിക്കും. അധിക ജോലിക്ക് പ്രതിമാസം 3000 രൂപ നഷ്ടപരിഹാരവും നൽകുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റില്‍ വിവിധ തസ്തികളിലേക്ക് ഡിസംബര്‍ 27 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ആയുര്‍വേദ തെറാപിസ്റ്റ് (പുരുഷന്)-യോഗ്യത- ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്, 2025 ഡിസംബര്‍ 17ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ പരിഗണിക്കും. അഭിമുഖ സമയം രാവിലെ 10.30 മണി. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോതെറാപ്പി യൂണിറ്റ്) - അസിസ്റ്റന്റ് ഫിസിയോതെറാപ്പി/ വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പിയില്‍ സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, 2025 ഡിസംബര്‍ 17ന് 40 വയസ് കവിയരുത്. അഭിമുഖ സമയം ഉച്ചയ്ക്ക് 12 മണി. ഒപ്റ്റോമെട്രിസ്റ്റ് - ഒപ്റ്റോമെട്രിയില്‍ ബി.എസ്.സി /രണ്ട് വര്‍ഷത്തെ ഡിപ്ലോമ, അഭിമുഖ സമയം ഉച്ചയ്ക്ക് രണ്ട് മണി. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.വിവരങ്ങള്‍ക്ക്: www.nam.kerala.gov.in ഫോണ്‍: 0474 2082261.
-
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ -
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും












Click it and Unblock the Notifications