Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ലുലു മാളിൽ ജോലി നേടാം; നിരവധി ഒഴിവുകൾ..എസ്എസ്എൽസി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം

കോഴിക്കോട് ലുലു മാളിൽ ജോലി നേടാൻ അവസരം. റീട്ടെയിൽ, ഫുഡ് പ്രൊഡക്ഷൻ, ഹോസ്പിറ്റാലിറ്റി, സെക്യൂരിറ്റി, എന്റർടെയിൻമെന്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഫെബ്രുവരി 21 നാണ് അഭിമുഖം. വാക്ക് ഇൻ ഇൻ്റർവ്യൂ ആണ്. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ വടകര പുതിയാപ്പയിലെ ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിലാണ് അഭിമുഖം നടക്കുക. തസ്തിക, യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.

kozhikkodelulumalljo2-1

കാഷ്യർ -പ്ലസ് ടുവും അതിന് മുകളിലുമാണ് യോഗ്യത. ഫ്രഷേഴ്സിനും അപേക്ഷിക്കാം. 20-30 വയസ് വരെയാണ് പ്രായപരിധി.

സെയിൽസ് അസോസിയേറ്റ്

എസ്.എസ്.എൽ.സി/എച്ച്.എസ്.സി ആണ് യോഗ്യത. സ്ത്രീക്കും പുരുഷനും അപേക്ഷിക്കാം.

റൈഡ് ഓപ്പറേറ്റർ

ഗെയിംസ്-എച്ച്.എസ്.സി/ഡിപ്ലോമ യോഗ്യത.20നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.എച്ച്എ്സി അ്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. ഫ്രഷേഴ്സിനും അപേക്ഷിക്കാം.

ഫിഷ് മോംഗർ/അസിസ്റ്റന്റ്- തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ബുച്ചർ- തസ്തികയിലേക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം നിർബന്ധമാണ്.

കോമിസ്/ സി.ഡി.പി/ ഡി.സി.ഡി.പി/ പാചക വിഭാഗം ഒഴിവുകളുമുണ്ട്. വിവിധ തരം പാചകവിദഗ്ധർക്ക് (തെക്കേ ഇന്ത്യൻ, വടക്കേ ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ്, അറബിക് വിഭവങ്ങൾ, കൺഫെക്ഷണറി, ബേക്കറി, ജിലേബി, ബ്രോസ്റ്റ്, പേസ്ട്രി, ചായ, ഷവർമ, സാൻഡ്‌വിച്ച്, പിസ്സ, ജ്യൂസ്, ബിരിയാണി, പരമ്പരാഗത ലഘുഭക്ഷണങ്ങൾ, ഗ്രിൽ, സാലഡ്, പൊറോട്ട ഉൾപ്പെടെ) അപേക്ഷിക്കാം.

സൂപ്പർവൈസർ തസ്തിക- 22നും 35നും ഇടയിൽ പ്രായമുള്ള, 2-4 വർഷത്തെ പ്രവൃത്തിപരിചയമുള്ളവരെയാണ് ലുലു ഗ്രൂപ്പ് പരിഗണിക്കുന്നത്. കാഷ് സൂപ്പർവൈസർ, ചില്ലഡ് & ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, നോൺ-ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ്കീപ്പിങ്, മൊബൈൽ, ഹൗസ്ഹോൾഡ്, ഇലക്ട്രോണിക്സ്, ഹെൽത്ത് & ബ്യൂട്ടി, മെൻസ്, ലേഡീസ്, കിഡ്സ്, സ്പോർട്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

ഹോസ്റ്റൽ വാർഡൻ (പുരുഷൻ/സ്ത്രീ) - 30-45 വയസ് ആണ് പ്രായപരിധി.

സെക്യൂരിറ്റി ഗാർഡ്/സൂപ്പർവൈസർ - 25-45 വയസുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം..

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പുതിയ ബയോഡാറ്റയും (റെസ്യൂമെ) എല്ലാ അനുബന്ധ രേഖകളും സഹിതം നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് സി.വി. അയച്ചും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടപടികൾക്കായി ഉദ്യോഗാർത്ഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കുന്നില്ലെന്ന് കമ്പനി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്ക്-ഇൻ അഭിമുഖവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ലുലു ഗ്രൂപ്പ് ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+