• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസിസ്റ്റന്റ് പ്രൊഫസർ, വെറ്ററിനറി ഓഫീസർ ; യുപിഎസ്സി വിളിക്കുന്നു

Google Oneindia Malayalam News

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് പ്രൊഫസർ, വെറ്ററിനറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് UPSConline.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13. യുപിഎസ്‌സി റിക്രൂട്ട്‌മെന്റ് ഡ്രൈവ് മൊത്തം 37 ഒഴിവുകൾ നികത്തും, അതിൽ 28 ഒഴിവുകൾ സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, 12 പ്രോസിക്യൂട്ടർ, 2 അസിസ്റ്റന്റ് പ്രൊഫസർ, 10 വെറ്ററിനറി ഓഫീസർ തസ്തികകളിലേക്കാണ്. ഉദ്യോഗാർത്ഥികൾ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് പുരുഷ ഉദ്യോഗാർത്ഥികൾക്ക് "ഫീസ് ഇളവ്" ലഭ്യമല്ല കൂടാതെ അവർ മുഴുവൻ നിശ്ചിത ഫീസും അടയ്‌ക്കേണ്ടതുണ്ട്.

ലൈബ്രേറിയന്‍ ഒഴിവ്

ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. നിലവില്‍ ഒഴിവുകളുള്ള സ്‌കൂളുകളിലേക്കാണ് നിയമനം നടത്തുന്നത്. ലൈബ്രറി സയന്‍സില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 മുതല്‍ 45 വരെ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 3ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫെസിലിറ്റേറ്റർ, ട്രേഡ്സ്മാൻ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാംഫെസിലിറ്റേറ്റർ, ട്രേഡ്സ്മാൻ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

ഡിപ്ലോമ ഇന്‍ ഹിന്ദി എലമെന്ററി എഡ്യുക്കേഷന്‍

കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്ന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും, 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ്‌സ് വഴി പട്ടികജാതി, മറ്റര്‍ഹതയുള്ള വിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടാകും. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 8547126028, 04734296496.

പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരളത്തിലെ കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.റ്റി) കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2324396, 25603

 600 ഇമെയിലുകള്‍, 80 കോളുകള്‍..വേള്‍ഡ് ബാങ്കില്‍ ജോലി കിട്ടിയ ആ 23കാരന്‍ 'പയ്യന്‍' ഇവിടെയുണ്ട്‌ 600 ഇമെയിലുകള്‍, 80 കോളുകള്‍..വേള്‍ഡ് ബാങ്കില്‍ ജോലി കിട്ടിയ ആ 23കാരന്‍ 'പയ്യന്‍' ഇവിടെയുണ്ട്‌

പ്രോഗ്രാം ഓഫീസറുടെ താത്കാലിക ഒഴിവ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 32,560 രൂപ പ്രതിമാസവേതനം ലഭിക്കും.

താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2525300.

ഫുൾ ടൈം കീപ്പർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

ആരോപണം അതീവ ഗൗരവം; പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതിആരോപണം അതീവ ഗൗരവം; പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

English summary
UPSC Recruitment 2022: inviting applications for Assistant Professor and Veterinary Officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X