മാലിദ്വീപ് പ്രതിസന്ധി: ഇന്ത്യന്‍ ഇടപെടലിനെ എതിർത്ത് ചൈന, സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്ന്!!

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: മാലിദ്വീപിലെ ഇന്ത്യന്‍‍ സൈനിക ഇടപെടലിന് എതിർത്ത് ചൈന. മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടൽ‍ സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നാണ് ചൈനയുടെ വാദം. മാലിദ്വീപിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദാണ് ഇന്ത്യയുടെ സഹായം തേടിയിട്ടുള്ളത്. സർക്കാര്‍ തടവിലാക്കിയ ഒമ്പത് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്.

മാലിദ്വീപ് സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് പ്രതിസന്ധി പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന പ്രതികരണവുമായി ചൈന കഴിഞ്ഞ ദിവസവു്ം രംഗത്തെത്തിയിരുന്നു. ദ്വീപ് രാഷ്ട്രമായ മാലിദ്വീപിൽ 2011 മുതൽ തന്നെ ചൈന പ്രത്യേക താല്‍പ്പര്യങ്ങള്‍‍ വച്ചുപുലര്‍ത്തിവന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തില്‍ ആധിപത്യമുറപ്പിക്കാൻ അവസരം കാത്തിരിക്കുന്ന ചൈനയെ മാലിദ്വീപിനോട് അടുപ്പിക്കുന്നതും ഇതേ ഘടകം തന്നെയാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് ചൈന ഇന്ത്യയുടെ ഇടപെടലിനെ ഭയക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

ഇന്ത്യയുടെ ഇടപെടൽ ചൈനയ്ക്ക് ദഹിക്കില്ല!

ഇന്ത്യയുടെ ഇടപെടൽ ചൈനയ്ക്ക് ദഹിക്കില്ല!

മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യ ഇടപെടണമെന്ന് ചൊവ്വാഴ്ചയാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടത്. ഇതിനോട് പ്രതികരിച്ച ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്ങാണ് ഇന്ത്യയുടെ ഇടപെടലിനെ എതിർത്തത്. അന്താരാഷ്ട്ര സമൂഹം മാലിദ്വീപിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ പങ്കുവഹിക്കുമെന്നും രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാതെ ഇടപെടൽ നടത്തിയാൽ‍ അത് നിലവിലെ സ്ഥിതി സങ്കീർണമാക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാണിക്കുന്നു.

 ആവശ്യം നഷീദിന്റേത്

ആവശ്യം നഷീദിന്റേത്

മാലിദ്വീപിൽ‍ നിന്ന് ശ്രീലങ്കയിലേയ്ക്ക് നാടുകടത്തിയ നഷീദ് ട്വീറ്റിലാണ് പ്രശ്നപരിഹാരത്തിനായി ഇന്ത്യന്‍ സൈന്യത്തെ അയയ്ക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് അബ്ദുള്ള യമീന്‍ തടവിലാക്കിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാണ് നഷീദ് ഇന്ത്യയ്ക്ക് മുമ്പാകെ വെച്ച ആവശ്യം.

 പ്രശ്നപരിഹാരം എങ്ങനെ

പ്രശ്നപരിഹാരം എങ്ങനെ

മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ സുപ്രീം കോടതി ജഡ്ജിമാരെയും മുൻ പ്രസിഡന്റ് മൗമൂന്‍ അബ്ദുൾ ഖയ്യൂമിനെയും അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ പ്രശ്നം ആന്തരികമായി പരിഹരിക്കണമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിനുള്ളിൽ നിന്നുതന്നെ പ്രശ്നം പരിഹരിക്കണെമെന്ന നിലപാടിൽ ചൈന ഉറച്ചുനില്‍ക്കുകയാണെന്നും ഗെങ് വ്യക്തമാക്കി.

 പരിഹാരം കാണേണ്ടത് മാലിദ്വീപ്

പരിഹാരം കാണേണ്ടത് മാലിദ്വീപ്

രാജ്യത്തിനകത്തുനിന്നുതന്നെയുള്ള കക്ഷികളാണ് പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങേണ്ടത്. സര്‍ക്കാരും പ്രതിപക്ഷവും ചേർന്ന് ചർച്ചകളിലൂടെയും മറ്റും പ്രശ്നം പരിഹരിച്ച് രാജ്യത്ത് സുസ്ഥിരത കൈവരിക്കണമെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്രമായി പ്രശ്നം പരിഹരിക്കുന്നതിനുള്ള ശേഷിയും വിവേകവും മാലിദ്വീപിനുണ്ടെന്ന് ഇന്ത്യയെ പേരെടുത്ത് പരാമര്‍ശിക്കാതെ ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാണിച്ചു.

 പ്രതിസന്ധി അയയാതെ

പ്രതിസന്ധി അയയാതെസർക്കാർ തടവിലാക്കിയ ഒമ്പത് പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവാണ് റദ്ദാക്കിയിട്ടുള്ളത്. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പുതിയ ഉത്തരവിൽ അഞ്ചംഗ ബെഞ്ചിലെ അവശേഷിക്കുന്ന മൂന്ന് ജഡ്ജിമാര്‍ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്. മാലിദ്വീപിലെ ജയിലില്‍ കഴിയുന്ന പേരുള്‍പ്പെടെ ഒമ്പത് പേരെ പുനർവിചാരണ ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. യമീന്റെ അര്‍ദ്ധ സഹോദരനും മുൻ പ്രസിഡന്റുുമായ മൗമൂൻ അബ്ദുൾ‍ ഖയ്യൂമിനെയും പോലീസ് തടവിലാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചുവെന്നും കൈക്കൂലി സംബന്ധിച്ച വകുപ്പുകളും ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
China today opposed any military intervention in the Maldives, saying such a move would further complicate the situation, a day after former Maldivian president Mohamed Nasheed sought India's help to resolve the political crisis in the island nation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്