കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈതാഡി സൈനിക ആസ്ഥാനം പിടിച്ചെടുത്തുവെന്ന് എല്‍.ടി.ടി.ഇ

  • By Super
Google Oneindia Malayalam News

ലണ്ടന്‍: വടക്കന്‍ ജാഫ്നയിലെ കൈതാഡി സൈനിക ആസ്ഥാനം പിടിച്ചെടുത്തുവെന്ന് എല്‍.ടി.ടി.ഇ. അവകാശപ്പെട്ടു. 12 മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് എല്‍.ടി.ടി.ഇ. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പീരങ്കിയുടെയും മോര്‍ട്ടാറുകളുടെയും സഹായത്തോടെ നിരവധി പുലികള്‍ ആര്‍മി ആസ്ഥാനത്തേക്കു മുന്നേറുകയായിരുന്നു. ജാഫ്നയുടെ പ്രവേശന കവാടത്തിന് അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് കൈതാഡി സ്ഥിതി ചെയ്യുന്നത്. എല്‍.ടി.ടി.ഇ. പോരാടുന്ന തമിഴ് മേഖലയുടെ സാംസ്കാരിക തലസ്ഥാനവുമാണ് കൈതാഡി.

പുലികളുടെ ആക്രമണത്തിന്റെ വേഗതയും രൂക്ഷതയും മൂലം ശ്രീലങ്കന്‍ സൈനികര്‍ മരിച്ച സഹസൈനികരെ വിട്ട് ഓടിപ്പോവുകയായിരുന്നുവെന്ന് പത്രക്കുറിപ്പ് അവകാശപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.

അനേകം സൈനികര്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യോമ ആസ്ഥാനത്തിനു നേരെ ഇന്നലെ പുലികള്‍ പീരങ്കി പ്രയോഗിച്ചിരുന്നു. എന്നാല്‍ ആ ആക്രമണത്തില്‍ നഷ്ടമൊന്നുമുണ്ടായില്ലെന്ന് സൈനികവക്താവ് ബ്രിഗേഡിയര്‍ പലിത ഫെര്‍ണാണ്ടോ പറഞ്ഞു.

ജാഫ്നയിലേക്ക് റോഡ് മാര്‍ഗം പോകാന്‍ മാര്‍ഗമില്ല. വ്യോമസേനയുടെ ആസ്ഥാനം തകരുകയായിരുന്നെങ്കില്‍ സൈനികര്‍ക്ക് ആയുധവും മറ്റുമെത്തിക്കാന്‍ സര്‍ക്കാരിന് നിര്‍വാഹമുണ്ടാകുമായിരുന്നില്ല.

ശക്തമായ മാധ്യമ സെന്‍സര്‍ഷിപ്പും പത്രപ്രവര്‍ത്തകര്‍ക്കുള്ള നിരോധനവും കാരണം ജാഫ്നയില്‍ യഥര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ നിര്‍വാഹമില്ല. സര്‍ക്കാരും പുലികളും തങ്ങളുടെ അവകാശവാദങ്ങള്‍ തുടരുകയും അന്യോന്യം പഴി ചാരുകയുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X