കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ്സുകള്‍

  • By Staff
Google Oneindia Malayalam News

കോഴ്സുകള്‍

പോളിടെക്നിക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 51 പോളിടെക്നിക്കുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലായി 51 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങലിലേക്ക് ജില്ലാ അടിസ്ഥാനത്തിലാണ് റാങ്കിങ്ങും തിരഞ്ഞെടുക്കുന്നതും. ഇവയില്‍ കുണ്ടറ, തലവടി, പുറപ്പുഴ, മണ്ണാര്‍ക്കാട് എന്നീ സ്ഥലങ്ങളിലെ നിര്‍ദ്ദിഷ്ട സ്ഥാപനങ്ങള്‍ ഓള്‍ ഇന്ത്യ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടേ തുടങ്ങൂ.

51 പോളിടെക്നിക്കുകളില്‍ ഏഴെണ്ണത്തില്‍ പെണ്‍കുട്ടികല്‍ക്കു മാത്രമാണ് പ്രവേശനം. തിരുവനന്തപുരം, കായംകുളം, കളമശ്ശേരി, തൃശ്ശൂര്‍, കോട്ടയ്ക്കല്‍, കോഴിക്കോട്, പയ്യന്നൂര്‍ എന്നിവടങ്ങളിലാണത്.

ആറു പോളിടെക്നിക്കുകള്‍ സ്വകാര്യ മേഖലയിലാണ്. കൊട്ടിയം, ആലപ്പുഴ, പന്തളം, അളഗപ്പനഗര്‍, തിരൂര്‍, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളില്‍ 15 ശതമാനം സീറ്റുകള്‍ മാനേജ്മെന്റ് ക്വാട്ടയായി നീക്കി വെച്ചിരിക്കുന്നു.

പ്രവേശനയോഗ്യത
കുറഞ്ഞ യോഗ്യത: 1) എഞ്ചിനിയറിങ് / ടെക്നോളജി ശാഖകള്‍: കണക്ക്, ഫിസിക്്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മൊത്തം 60 %, കണക്കിന് തനിയെ 50%, ഫിസിക്സ് / കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50 % എന്നീ കുറഞ്ഞ മാര്‍ക്കോടെയെങ്കിലും എസ് എസ് എല്‍ സി / തുല്യപരീക്ഷ ജയിച്ചിരിക്കണം.

2) കൊമേര്‍ഷ്യല്‍ പ്രാക്ടീസ്: കണക്കിനും ഇംഗ്ലീഷിനും കൂടി 60 ശതമാനം, ഇവയിലോരോന്നിനും 50 ശതമാനം വീതമെങ്കിലും മാര്‍ക്ക് എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ലഭിച്ചിരിക്കണം.

സെലക്ഷന്‍
മാനേജ്മെന്റ് ക്വാട്ടക്കാര്‍ അതതു മാനേജ്മെന്റിന് അപേക്ഷ നല്‍കണം. ജനറല്‍ സീറ്റിലേക്കും മല്‍സരിക്കണമെങ്കില്‍ വേറെ അപേക്ഷ കൊടുക്കാം. സ്പോര്‍ട്ട്സ്, എന്‍ സി സി ക്വാട്ടക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബാക്കി എല്ലാവരും നോഡല്‍ പോളിടെക്നിക്ക് പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരാള്‍ക്ക് എത്ര ജില്ലകളിലേക്ക് വേണമെങ്കിലും അപേക്ഷിക്കാം.

ഫീസ്
ആദ്യ വര്‍ഷം പ്രവേശന ഫീസും നിരതദ്രവ്യവും അടക്കം 1350 രൂപ അടയ്ക്കേണ്ടി വരും. മള്‍ട്ടിപോയിന്റ് എന്‍ട്രി സമ്പ്രദായം നിലവിലുള്ള നെയ്യാറ്റിന്‍കര, പയ്യന്നൂര്‍ പോളിടെക്നിക്കുകളില്‍ പ്രത്യക അപേക്ഷാ നിരക്കുകളാണ്.

അപേക്ഷ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള ഏത് പോളിടെക്നിക്കില്‍ നിന്നും 50 രൂപ വിലയ്ക്ക് ഫോമും പ്രോസ്പെക്ടസും നേരിട്ടു വാങ്ങാം. തപാലില്‍ വേണ്ടവര്‍ പ്രിന്‍സിപ്പലിന്റെ പേര്‍ക്ക് 70 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ സഹിതം കത്തയച്ച് ആവശ്യപ്പെടണം. ഏതു പോളിടെക്നിക്കില്‍ നിന്നും ലഭിച്ച ഫോം ഉപയോഗിച്ചും സംസ്ഥാനത്തെ ഏതു ജില്ലയിലേക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാര്‍ 50 / 70 രൂപയ്ക്കുള്ള യഥാക്രമം 25 / 45 രൂപ അടയ്ച്ചാല്‍ മതി. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 23 ന് നാലുമണിക്കു മുന്‍പ് നോഡല്‍ പോളിടെക്നിക്ക് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X