രാജന്‍ കേസില്‍ പുനരന്വേഷണമില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി രാജന്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് പുനരന്വേഷണം നടത്തുമെന്ന വന്ന വാര്‍ത്തകള്‍ കേരള സര്‍ക്കാര്‍ ജൂണ്‍ അഞ്ച് ബുധനാഴ്ച നിഷേധിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം പത്രലേഖകരെ കണ്ടപ്പോഴാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞത്.
രാജന്‍ കേസ് ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. 1977 ല്‍ മുഖ്യമന്ത്രിയായി ഒരു മാസം കഴിഞ്ഞപ്പോള്‍ ഈ പ്രശ്നത്തിന്റെ പേരില്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടപ്പോഴായിരുന്നു ഇത്.
കക്കയം പോലീസ് ക്യാമ്പില്‍ വെച്ച് 1976 മാര്‍ച്ച് രണ്ടിന് പോലീസ് പീഡനത്താല്‍ രാജന്‍ മരിച്ചു എന്നാണ് ആരോപണം. കോഴിക്കോട് റീജ്യണല്‍ എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു രാജന്‍. 1976 ഫെബ്രുവരി 27 ന് നക്സലൈറ്റുകള്‍ പോലീസ് സ്റേഷന്‍ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടായിരുന്നു രാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
അടിയന്തരാവസ്ഥയുടെ 25 ാം വാര്‍ഷികത്തില്‍ രാജന്‍ കേസുമായി ബന്ധപ്പെട്ട് കരുണാകരന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് പുനരന്വേഷണം നടത്തിയേക്കാം എന്ന ചില റിപ്പോര്‍ട്ടുകള്‍ വന്നത്.