കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാക്സ് അയച്ചാല്‍ പ്രശ്നം തീരില്ല: രാജഗോപാല്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : കേന്ദ്രത്തിലേയ്ക്ക് ഫാക്സ് അയച്ച് കൈയ്യും കെട്ടിയിരുന്ന് കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് കേരള സര്‍ക്കാര്‍ കരുതേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍. കേരള സര്‍ക്കാരിന്റെ ഈ നിലപാട് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ദിവസവും ഫാക്സില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് കേരളഭരണകൂടം ചെയ്യുന്നത്. ഇതു കൊണ്ട് ഒരു പ്രയോജനവുമില്ല. മറിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അവ ഉന്നയിക്കേണ്ട വേദിയില്‍ ഉന്നയിക്കണം. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നത്.

അത്തരം വേദികളില്‍ അവ ശ്രദ്ധയില്‍ പെടുത്താന്‍ കേന്ദ്രം തന്നെ ക്ഷണിച്ചിട്ടും കേരളത്തില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ ചെന്നിട്ടില്ലെന്ന് രാജഗോപാല്‍ ചൂണ്ടിക്കാണിച്ചു.

വ്യവസായ വികസന സാധ്യതകള്‍ ആരാഞ്ഞ് അഖിലേന്ത്യാ തലത്തില്‍ പ്രധാനമന്ത്രി ആഗസ്ത് 31 ന് വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ആരും പങ്കടുക്കാത്തതിനെ പരാമര്‍ശിക്കുകയായിരുന്നു കേന്ദ്രമന്ത്രി . കേരള മുഖ്യമന്ത്രിക്കോ വ്യവസായ മന്ത്രിക്കോ ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമയം കിട്ടിയില്ലല്ലോ? അദ്ദേഹം ചോദിച്ചു.

സപ്തംബര്‍ ആറ് ബുധനാഴ്ച കലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ ഗള്‍ഫ് മലയാളികളുടെ പുനരധിവാസ സാദ്ധ്യതകള്‍ വിലയിരുത്താനായി ഒരുക്കിയ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലിക്കെതിരേ ആഞ്ഞടിച്ചത്.

കേരളം സാമ്പത്തികാഭിവൃദ്ധി നേടിയെന്നു പറയുന്നത് പുറംപൂച്ച് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. കെട്ടിടങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കേരളത്തിന് അഭിവൃദ്ധി.സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയാകേണ്ട കൃഷി, വ്യവസായം തുടങ്ങിയവയുടെ കാര്യത്തില്‍ സ്ഥിതി തീരെ പരുങ്ങലിലാണ്.കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയില്ല. ഭൂപരിഷ്കരണം കൊണ്ടു മാത്രം കാര്‍ഷിക രംഗത്ത് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

സംസ്ഥാനത്ത് ചെറുകിടവ്യവസായങ്ങള്‍ വ്യാപകമാക്കണമെന്ന് രാജഗോപാല്‍ നിര്‍ദ്ദേശിച്ചു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതാണ് മാര്‍ഗം. കേരളത്തിന്റെ മൗലികമായ പ്രശ്നം തൊഴിലില്ലായ്മയാണ്. ഇതു പരിഹരിച്ചെങ്കിലേ മറ്റു പ്രശ്നങ്ങള്‍ക്കും സ്ഥായിയായ പരിഹാരം കാണാനാവൂ-- -- മന്ത്രി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X