കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് 22 ലക്ഷം വോട്ടര്‍മാര്‍ ബൂത്തിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലെ 22 ലക്ഷത്തോളം വോട്ടര്‍മാര്‍ സപ്തംബര്‍ 27 ബുധനാഴ്ച ബൂത്തിലേക്ക്. 2786 ബൂത്തുകള്‍ തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ പോളിംഗ് സാമഗ്രികളുമായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് ചൊവാഴ്ച ഉച്ചയോടെ യാത്ര തിരിച്ചു. വിപുലമായ പൊലീസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളായി വിലയിരുത്തപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളൊന്നും ജില്ലിയിലില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജയകുമാര്‍ ഐ.എ.എസ് ആലുവ റസ്റ് ഹൗസില്‍ ക്യാമ്പ് ചെയ്യുന്നു.

കൊച്ചി കോര്‍പ്പറേഷനില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്. യന്ത്രത്തിന്റെ തകരാര്‍ മൂലം വോട്ടിംഗ് തടസപ്പെടാതിരിക്കുന്നതിന് മൊബൈല്‍ റിപ്പയറിംഗ് യൂണിറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. യൂണിറ്റുകളെ വിവരമറിയിക്കാന്‍ പോളിംഗ് സ്റേഷനുകളില്‍ സംവിധാനമുണ്ടാകും. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. എറണാകുളം ജില്ലയില്‍ വോട്ടെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ 111 റിട്ടേണിംഗ് ഓഫീസര്‍മാരാണുള്ളത്. 20,000 പോളിംഗ് ഉദ്യോഗസ്ഥരും 4,500 പൊലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിന് നേതൃത്വം നല്‍കും.

സപ്തംബര്‍ 28 വ്യാഴാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പഞ്ചായത്തുകളിലേക്കായി പതിനാറും മുനിസിപ്പിലിറ്റിയില്‍ എട്ടും കോര്‍പ്പറേഷനില്‍ മൂന്നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും മഹാരാജാസ് കോളജിലാണ്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിനാല്‍ ഉച്ചയോടെ ഫലം അറിയാനാവും. ഒന്നാം ഡിവിഷന്‍ മുതല്‍ എണ്ണിത്തുടങ്ങുന്നതിനാല്‍ 12 മണിയോടെ കൊച്ചി നഗരം ആര് ഭരിക്കുമെന്ന് വ്യക്തമാകും.

ജില്ലയിലെ പഞ്ചായത്തുകളിലെ ഫലവും ഉച്ച കഴിയുന്നതോടെ വ്യക്തമായി തുടങ്ങും. എന്നാല്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അറിയണമെങ്കില്‍ അര്‍ധരാത്രി കഴിയുമെന്നാണ് സൂചന. പോളിംഗ് ബൂത്തുകളില്‍ നിന്ന് ബാലറ്റ് പെട്ടികള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൊണ്ടുവന്നശേഷം ബാലറ്റുകള്‍ അമ്പതിന്റെ കെട്ടുകളായി തിരിക്കും. ബൂത്തുകള്‍ തമ്മില്‍ ഇക്കുറി കൂട്ടിക്കുഴക്കുന്നില്ല. ആദ്യം ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണും. എണ്ണിത്തീര്‍ന്നാല്‍ അവിടെ തന്നെ ഫലം പ്രഖ്യാപിക്കും.

പഞ്ചായത്തിലെ വോട്ട് എണ്ണത്തീര്‍ന്ന ശേഷമേ ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണല്‍ ആരംഭിക്കൂ. ബ്ലോക്ക് പഞ്ചായത്തിലെ ഫലപ്രഖ്യാപനവും അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വോട്ട് എണ്ണിയ ശേഷം വിവരം ജില്ലാ വരണാധികാരിയായ കലക്ടറെ അറിയിക്കും. പോസ്റല്‍ വോട്ടുകള്‍ കൂടി ചേര്‍ത്ത ശേഷം കലക്ടറേറ്റിലാണ് ഫലം പ്രഖ്യാപനം നടത്തുക. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വോട്ടുകള്‍ എണ്ണിയ ശേഷമേ ജില്ലാ പഞ്ചായത്ത് വോട്ട് എണ്ണൂ എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് ഫലം വൈകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X