കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

45 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; സിപിഎം മുന്നില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 45 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

16 പേര്‍ മുനിസിപ്പാലിറ്റിയിലും രണ്ടു പേര്‍ ബ്ലോക്ക് പഞ്ചായത്തിലും 27 പേര്‍ ഗ്രാമപഞ്ചായത്തിലുമാണ് വിജയിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ 20 പേര്‍ സ്ത്രീകളാണ്.

കണ്ണൂര്‍, കാസര്‍കോഡ് മുനിസിപ്പാലിറ്റികളിലെ 16 പേരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 14-ഉം സിപിഎം നേടി. മറ്റു രണ്ടു സീറ്റുകള്‍ മുസ്ലിം ലീഗിനാണ്.

തിരുവനന്തപുരത്തെ പഴയകുന്നുമ്മല്‍, പാലക്കാട്ടെ ഏഴക്കോട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രാമപഞ്ചായത്തുകളിലും സിപിഎം വ്യക്തമായ മുന്‍തൂക്കം നേടി. ഫലം പ്രഖ്യാപിച്ച 27-ല്‍ 23-ഉം സിപിഎമ്മിനാണ്. രണ്ടു സീറ്റ് സിപിഐയും ഒന്നു വീതം മുസ്ലിംലീഗും കക്ഷരഹിതനും നേടി. കണ്ണൂരില്‍ 11-ഉം കാസര്‍കോട്ട് ഏഴും തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോന്നു വീതം സീറ്റുകളുമാണ് സിപിഎം നേടിയത്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളും കക്ഷിരഹിതനും ജയിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. സിപിഐക്ക് ലഭിച്ച സീറ്റുകള്‍ കണ്ണൂരിലേതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X