കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപിയ്ക്ക് ഐഎസ്ഐ ബന്ധം: ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പിഡിപിയ്ക്ക് പാക്ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് ബിജെപി വക്താവ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തിലെ ഒരു മുസ്ലീം സംഘടനയ്ക്ക് ഐഎസ്ഐ ബന്ധമുണ്ടെന്ന ബിജെപി പരസ്യത്തെപ്പറ്റി വ്യക്തമാക്കണമെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിനുത്തരമായാണ് മെയ് ഒമ്പത് ബുധനാഴ്ച ശ്രീധരന്‍പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. മുരളീമനോഹര്‍ ജോഷിയുമായി സംസാരിക്കുന്നതിനിടയിലാണ് വാര്‍ത്താലേഖകര്‍ ശ്രീധരന്‍പിള്ളയോട് ഈ ചോദ്യം ഉന്നയിച്ചത്.

ഐഎസ്ഐയുടെ വളര്‍ന്നുവരുന്ന ആര്‍ഡിഎക്സ് ശൃംഖലയെ അവഗണിച്ചിട്ടായാലും ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റുകാരും മത്സരിക്കുന്നു എന്നതാണ് ബിജെപിയുടേതായി മെയ് ആറ് ഞായറാഴ്ച പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യം. ഈ പരസ്യം തിരഞ്ഞെടുപ്പുകമ്മീഷന്‍ നിരോധിച്ചത് ശരിയായ നടപടിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് വിശദമായി മറുപടി നല്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ ബന്ധമുള്ള പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ദേശീയ വിരുദ്ധ പ്രവര്‍ത്തനത്തിന് അറസ്റുചെയ്യപ്പെട്ട വ്യക്തിയാണ്. മറുവശത്ത് കമ്മ്യൂണിസ്റുകാര്‍ ഐഎന്‍എല്ലുമായും കൂട്ടുകൂടിയിരിക്കുന്നു. - അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് നിലപാടെടുത്തിട്ടില്ല: ജോഷി

മാത്രമല്ല തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത 10 മണ്ഡലങ്ങളില്‍ മനസാക്ഷി വോട്ടുകള്‍ ചെയ്യാന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത കേന്ദ്ര മാനവവിഭവശേഷി മന്ത്രി മുരളീമനോഹര്‍ ജോഷി നിഷേധിച്ചു. ആര്‍എസ്എസ് അങ്ങിനെ ഒരു നിലപാടെടുത്തിട്ടില്ല.തിരുവനന്തപുരത്ത് മെയ് ഒമ്പത് ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വേണ്ടിവന്നാല്‍ കമ്മ്യൂണിസ്റുകാരുമായും ബന്ധമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 1989ല്‍ വി.പി. സിംഹ് സര്‍ക്കാരിനു പിന്തുണ നല്കാന്‍ ഇടതുപക്ഷവുമായി ഒരുമിച്ചത് ജോഷി ഉദാഹരണമായി വിവരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X