കോടതിയിലെത്തി മന്ത്രി മകനെ കൊണ്ടുപോയി
തിരുവനന്തപുരം: മന്ത്രിയുടെ പദവികളില്ലാതെ വെറുമൊരു അച്ഛന്‍ മാത്രമായി ഗതാഗത മന്ത്രി കെ. ബി. ഗണേശ്കുമാര്‍ കോടതിമുറിയിലിരുന്നു. പിന്നെ സന്തോഷത്തോടെ മകനെ ഏറ്റുവാങ്ങി കോടതി വിട്ട ു.
ഗണേശില്‍ നിന്നും വിവാഹമോചനമാവശ്യപ്പെട്ട ് ഭാര്യ ഡോ. യാമിനി നല്‍കിയ കേസിനെ തുടര്‍ന്നാണ് മന്ത്രി ജൂലായ് ഒമ്പത് തിങ്കളാഴ്ച തിരുവനന്തപുരത്തെ കുടുംബകോടതിയില്‍ എത്തിയത്. കുട്ട ിയെ കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചതനുസരിച്ച് യാമിനി കുഞ്ഞുമായി എത്തുകയായിരുന്നു.
വാദം കേട്ട ശേഷം 15 മിനിറ്റ് നേരത്തേക്ക് മന്ത്രിയുടെ കൈയില്‍ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ജഡ്ജി എം. രാജേന്ദ്രന്‍ നായരുടെ ചേംബറില്‍ ഏകദേശം ഒരു മണിക്കൂറോളം ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നു. ധാരണയനുസരിച്ച് മൂന്നരവയസുള്ള ആദിത്യകൃഷ്ണന്‍ തമ്പിയെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഗണേശ്കുമാറിനൊപ്പം വിടണം. ജൂലായ് ഒമ്പത് തിങ്കളാഴ്ച രാത്രി എട്ട ് മണി വരെയും മകന്‍ ഗണേശിനൊപ്പമായിരിക്കും.
ചേംബറില്‍ നിന്നും വിഷാദപൂര്‍ണമായ മുഖവുമായി യാമിനി പുറത്തുവന്നപ്പോള്‍ പ്രസന്നവദനനായാണ് മന്ത്രി മകനെയും ഒക്കത്തേന്തി പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം അച്ഛന് മകന്‍ മുത്തവും നല്‍കി. എന്നാല്‍ കോടതിയുടെ കീഴിലുള്ള കാര്യമായതിനാല്‍ കേസിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ മന്ത്രി വിസമ്മതിച്ചു.
2001 മാര്‍ച്ച് മാസത്തിലാണ് ഗണേശില്‍ നിന്നും വിവാഹമോചനമാവശ്യപ്പെട്ട ് യാമിനി ഹര്‍ജി നല്‍കുന്നത്. മറ്റ് സ്ത്രീകളുമായുള്ള ബന്ധമായിരുന്നു പ്രധാന കാരണമായി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഒന്നിച്ചുപോകണമെന്ന് ഇരുവര്‍ക്കും ഇപ്പോള്‍ താല്‍പര്യമില്ലെന്ന് ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ വ്യക്തമായത്. മാധ്യമങ്ങളിലൂടെയും മറ്റും തന്റെ സ്വഭാവഹത്യ നടത്തിയ വ്യക്തിയുമായി ചേരാനാവില്ലെന്നാണ് ഗണേശന്റെ നിലപാട്.
കുട്ട ിക്കും അച്ഛനും അമ്മയും വേണമെന്നായിരുന്നു. എന്നാല്‍ താല്‍ക്കാലികമായെങ്കിലും അച്ഛനൊപ്പം പോകാനായിരുന്നു ആദിത്യയുടെ താല്‍പര്യം. ഒന്നരവര്‍ഷമായി കുട്ട ി അമ്മയുടെ കൂടെയാണ്. കുട്ട ിയുടെ അവകാശം ആവശ്യപ്പെട്ട ് ഗണേശും യാമിനിയും നല്‍കിയ ഹര്‍ജിയും യാമിനി നല്‍കിയ വിവാഹമോചന ഹര്‍ജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത്.
കുട്ടിയെ രാജ്യത്തിന് വെളിയില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന നിബന്ധനയിലാണ് ഇരുകക്ഷികള്‍ക്കും കോടതി കുട്ട ിയെ വിട്ട ുകൊടുത്തിരിക്കുന്നത്. കുട്ട ിയുടെ ക്ഷേമം കണക്കിലെടുത്ത് കുട്ട ിയെ ആരുടെ കൂടെ വിടാനും കോടതിക്ക് അധികാരമുണ്ടാകും.