കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മലയോര കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കരുത്
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് മലയോര കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്താവരുതെന്ന് മലയോര കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിന് താക്കീത് നല്‍കി.
വയനാട്ടിലെ ഭൂരിഭാഗം കുടിയേറ്റ കര്‍ഷകരും 50 വര്‍ഷത്തിലേറെയായി തങ്ങളുടെ ഭൂമിയില്‍ കുടികിടക്കുന്നവരാണ്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകളൊന്നും കൈയിയിലില്ലെങ്കിലും വര്‍ഷങ്ങളായി തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ ഇറക്കിവിടരുതെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. വി. ജോസഫ് ഒക്ടോബര്‍ 17 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തങ്ങള്‍ വര്‍ഷങ്ങളായി കൃഷി ചെയ്ത ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ക്ക്, ജീവനോപാധി ഇല്ലാതാവും. 1975ലെ ആദിവാസി ഭൂമി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ജോസഫ് ആവശ്യപ്പെട്ടു.