കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്‍ഫാം ഭീഷണി

  • By Staff
Google Oneindia Malayalam News

കോട്ടയം : രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇന്‍ഫാമിനെതിരെ നീരസം ശക്തമാകുന്നു. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ കര്‍ഷകരുടെ പ്രത്യാശയായി മാറിയ സംഘടനയാണ് ഇന്‍ഫാം അഥവാ ഇന്ത്യന്‍ ഫാമേര്‍ഴ്സ് മൂവ് മെന്റ് . റമ്പറിന്റെയും മറ്റു കാര്‍ഷികോല്പന്നങ്ങളുടെയും വിലയിടിവില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്കിടയില്‍ ഇന്‍ഫാം ചുവടുറപ്പിച്ചത് പെട്ടെന്നായിരുന്നു. സ്വന്തം നിലയ്ക്ക് 19 ടണ്‍ റമ്പര്‍ കൊളംബോയിലേയ്ക്ക് കയറ്റിയയച്ച് ഇന്‍ഫാം കര്‍ഷകരില്‍ പ്രതീക്ഷ വളര്‍ത്തി.

രാഷ്ട്രീയ പാര്‍ട്ടികളും പോഷക കര്‍ഷകസംഘടനകളും കര്‍ഷക താല്‍പര്യത്തിന് ഗുണരകരമല്ലെന്ന തരിച്ചറിവാണ് ഇന്‍ഫാമി ന്റെ പിറവിക്കു വഴിയൊരുക്കിയത്. നിരവധി പ്രശ്നങ്ങള്‍ കൊണ്ടു നടുവൊടിഞ്ഞു കിടക്കുന്ന കര്‍ഷകസമൂഹത്തിന് ഇന്‍ഫാമിന്റെ പല പദ്ധതികളും ആശ്വാസം നല്‍കും. ഇതാണ് രാഷ്ട്രീയക്കാരെ പേടിപ്പിക്കുന്നത്.

രാജ്യത്തെ മറ്റു കര്‍ഷക സംഘടനകളില്‍ നിന്നും ഭിന്നമായി ഇന്‍ഫാമിന് സ്വന്തമായ ബിസിനസ് സംരംഭങ്ങളുണ്ട്.. സംഘടന, ഇന്‍ഫാം അഗ്രോ മൂവ് മെന്റ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്നും മൂലധനമായി സ്വരൂപിച്ചത് 10 ലക്ഷം രൂപ.

ഒരു വര്‍ഷത്തിനു മുന്‍പാണ് ഇന്‍ഫാം നിലവില്‍ വന്നത്. കാത്തലിക് ചര്‍ച്ചിന്റെ നിര്‍ലോഭമായ പിന്തുണയും സംഘത്തിനുണ്ടായിരുന്നു. പ്രഖ്യാപിതലക്ഷ്യങ്ങള്‍ നേടാനുള്ള വഴിയില്‍ നല്ലൊരു പങ്കും അവര്‍ പിന്നിട്ടു. കര്‍ഷകരുടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുക, അനുയോജ്യമായ കൃഷിരീതികള്‍ പരീക്ഷിക്കുക, അതിനൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമീണ സമ്പദ് വ്യവസ്ഥ ജീവസ്സുറ്റതാക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍ .

രാഷ്ട്രീയത്തിലേയ്ക്കിറങ്ങാന്‍ സംഘടനയ്ക്കുള്ളില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. കേരളാ കോണ്‍ഗ്രസ് ഇന്‍ഫാമുമായി നല്ലബന്ധം പുലര്‍ത്തുന്നു. വ്യത്യസ്ത രാഷ്ട്രീയ- വ്യാപാര താല്‍പര്യങ്ങളുടെ കൂട്ടായ്മയാണ് ഇന്‍ഫാം. ശക്തമായ രാഷ്ട്രീയ അതിപ്രസരം നിലനില്‍ക്കുന്ന കേരളത്തില്‍ ഇത്തരമൊരു സംഘടനയുടെ അതിജീവനം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിരീക്ഷകര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X