കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാറാട് സ്ഥിതിഗതികള്‍ ശാന്തം
കോഴിക്കോട്: സംഘര്‍ഷാവസ്ഥ നിലനിന്ന മാറാട് കടപ്പുറത്ത് സ്ഥിതിഗതികള്‍ ശാന്തമായി.
കോഴിക്കോട് മന്ത്രി കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടന്നുവരികയാണ്. മന്ത്രി ശങ്കരനാരായണനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ എംഎല്‍എമാരും വിവിധ പാര്‍ട്ടികളുടെ സംസ്ഥാന, ജില്ലാ തല നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ജനവരി മൂന്ന് വ്യാഴാഴ്ച രാത്രി മുതലുണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. വീടുകള്‍ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു.