കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കെതിരെ പോരാടണം: ഗവര്‍ണര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കെതിരെ പൗരന്മാര്‍ പോരാടണമെന്ന് ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗ് പറഞ്ഞു. രാഷ്ട്രീയമായ വേര്‍തിരിവുകളും മറ്റ് വിയോജിപ്പുകളും രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്തുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ ജനവരി 26 ശനിയാഴ്ച റിപ്പബ്ലിക് ദിന പരേഡില്‍ പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിനും ജമ്മു കശ്മീര്‍ അസംബ്ലിക്കും നേരെ നടന്ന ആക്രമണങ്ങള്‍ നമ്മുടെ ജനാധിപത്യത്തിനു നേരെയുള്ള കടന്നുകയറ്റമായിരുന്നു.

കേരളത്തിലുണ്ടായ വര്‍ഗീയ ലഹളകള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായി. ഈ പ്രവണതക്കെതിരെ മലയാളികള്‍ ഉണരേണ്ട സമയമായി കഴിഞ്ഞു. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ എങ്ങുമെത്തിക്കേണ്ടിയിരിക്കുന്നു. സാമൂഹിക പുരോഗതിയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ നിയമസഭയില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലാതെ പോയത് ശരിയായില്ല.

ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും പ്രശംസാര്‍ഹമാണ്. അതേ സമയം സാമ്പത്തിക പ്രതിസന്ധ മൂലം ദുരിതനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനാവാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍.

പല ആനുകൂല്യങ്ങളും അനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നികുതി ദായകരായ പൊതുജനത്തെ സേവിക്കുകയാണ് തങ്ങളുടെ കടമയെന്ന് മറക്കരുതെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.

മുഖ്യമന്ത്രി എ. കെ. ആന്റണി, നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X