ശാസനാ പ്രമേയം ഐകകണ്േഠന പാസാക്കി
ഗുജറാത്ത് പ്രശ്നത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ശാസനാപ്രമേയം തിങ്കളാഴ്ച രാജ്യസഭയില്‍ ഏകകണ്േഠന പാസ്സായി.
രാജ്യസഭയില്‍ സത്സരത്തിന് പോയാല്‍ പ്രമേയം പാസാവുന്നത് ഭരണപക്ഷത്തിന് ദോഷകരമായിരിയ്ക്കും. അതുകൊണ്ട് ലോക് സഭയില്‍ അവതരിപ്പിച്ച ശാസനാപ്രമേയം അല്പം മാറ്റം വരുത്തി രാജ്യസഭയില്‍ അവതരിപ്പിച്ച് ഭരണപക്ഷവും കൂടി അനുകൂലിയ്ക്കുകയായിരുന്നു.
ഗുജറാത്തില്‍ ഉരുണ്ടുകൂടിയ വര്‍ീയപ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്ന് രാജ്യസഭാ ചെയര്‍മാന്‍ കൃഷന്‍ കാന്ത് പ്രത്യാശിച്ചു.
കോണ്‍ഗ്രസ് നേതാവ് അര്‍ജ്ജുന്‍സിംഗ് അവതരിപ്പിച്ച പ്രമേയം ഭരണപക്ഷ എം.പിമാരുടേതുള്‍പ്പെടെ ശബ്ദവോട്ടോടെയാണ് പാസ്സായത്.
അനേകം സാധാരണക്കാരുടെ മരണത്തിനും കോടിക്കണക്കിനു സ്വത്ത് നാശത്തിനും കാരണമായ ആറാഴ്ചയോളം നീണ്ടുനിന്ന ഗുജറാത്ത് കലാപത്തില്‍ സഭ അഗാധമായി ദുഃഖം രേഖപ്പെടുത്തുന്നു. പീഡനത്തിന് ഇരയായവര്‍ക്ക് ദുരിതാശ്വാസം ഏര്‍പ്പെടുത്താനും അക്രമം അടിച്ചമര്‍ത്താനും കേന്ദ്രം ഭരണഘടനയുടെ 355-ാം വകുപ്പ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തില്‍ ഇടപെടണം ശാസനാപ്രമേയത്തില്‍ പറയുന്നു.