കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കറാച്ചിയില്‍ ബോംബ് സ്ഫോടനം: 15 മരണം
കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യാ തലസ്ഥാനമായ കറാച്ചിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 11 പേരും ഫ്രഞ്ചുകാരാണ്.
മെയ് എട്ട് ബുധനാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. 16 ഫ്രഞ്ചുകാരടക്കം 34 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാകിസ്ഥാന്‍ സര്‍ക്കാരിന് വേണ്ടി അന്തര്‍വാഹിനിപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന നാവിക എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പെട്ടവരാണ് ഫ്രഞ്ചുകാര്‍. മരിച്ച മൂന്ന് പേര്‍ പാകിസ്ഥാന്‍കാരാണ്.
ഷെറാട്ടണ്‍ ഹോട്ടലിന് മുന്നില്‍ പാര്‍ക് ചെയ്തിരുന്ന നാവിക സേനയുടെ ബസില്‍ ഫ്രഞ്ച് സംഘം കയറാന്‍ തുടങ്ങുമ്പോള്‍ ബസില്‍ അതുവഴി വന്ന ഒരു കാറിടിച്ചാണ് വന്‍ സ്ഫോടനമുണ്ടായത്. കാറോടിച്ചിരുന്നയാളാണ് സ്ഫോടനത്തില്‍ മരിച്ച നാലാമന്‍. സ്ഫോടനത്തില്‍ കാറും ബസും ചിതറിത്തെറിച്ചു.