കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്ട്രേലിയയിലെ ആടുകള്‍ വില്‍പനയ്ക്ക് സജ്ജമാകുന്നു

  • By Staff
Google Oneindia Malayalam News

പാലക്കാട് : ആസ്ട്രേലിയന്‍ ആടുകള്‍ കേരളീയന്റെ തീന്‍മേശ കീഴടക്കുന്ന ദിവസം അടുത്തു വരുന്നു. നാടന്‍ ആട്ടിറച്ചി പതിയെ അപ്രത്യക്ഷമാവുകയും ചെയ്യും. നാടന്‍ കോഴി പോയി പകരം ബ്രോയിലര്‍ കോഴി വന്നതു പോലെ.

പാലക്കാട്ടുളള ധോണി ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേയ്ക്ക് അന്വേഷണങ്ങള്‍ പ്രവഹിക്കുകയാണ്. ആസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്ത് ബീജസങ്കലനം ചെയ്തെടുത്ത ആടുകളെ എന്നാണ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതെന്നാണ് ചോദ്യം. പുതിയ ആടിനത്തെ സ്വീകരിയ്ക്കാന്‍ ജനം തയ്യാറെടുത്തു കഴിഞ്ഞെന്ന് ചുരുക്കം.

ഒരു കുട്ടിയ്ക്ക് 66,000 രൂപ വില നല്‍കിയാണ് ആസ്ട്രേലിയയില്‍ നിന്നും 60 മുന്തിയ ഇനം ബോവെര്‍ ആടുകളെ വാങ്ങിയത്. 40 ലക്ഷം രൂപയാണ് ഈയിനത്തില്‍ വന്ന ആകെ ചെലവ്. കഴിഞ്ഞ ഡിസംബറിലാണ് ആടുകള്‍ ആസ്ട്രേലിയയില്‍ നിന്നും എത്തിയത്. പദ്ധതി സംബന്ധിച്ച് ചില വിവാദങ്ങളും ഉണ്ടായിരുന്നു.

സംസ്ഥാനത്തെ എല്ലാ ആടുവളര്‍ത്തലുകാര്‍ക്കും എത്തിക്കത്തക്ക തരത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ആടുകളെ മൃഗാശുപത്രി വഴി വിതരണം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം.

പ്രായ പൂര്‍ത്തിയാകും വരെ പ്രതിമാസം ഒമ്പതു കിലോ വച്ച് തൂക്കം വര്‍ദ്ധിയ്ക്കുന്ന ഇനമാണിത്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു ബോവര്‍ ആടിന് 110 കിലോ തൂക്കം വരും. ആദ്യമായാണ് ഈയിനത്തെ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. ഇറച്ചിയ്ക്കുവേണ്ടി മാത്രമാണ് ബോവറിനെ വളര്‍ത്തുന്നത്.

കാലാവസ്ഥയിലെ മാറ്റവും ആഹാരവും ആദ്യ ദിവസങ്ങളില്‍ ബോവെര്‍ കുട്ടികളെ ബുദ്ധിമുട്ടിച്ചിരുന്നു. ദഹനക്കുറവും മറ്റു ചില പ്രശ്നങ്ങളും പക്ഷേ ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ പൂര്‍ണമായും മാറി. നാടന്‍ ഇനത്തെ പ്പോലെ ഇവ ഈ അന്തരീക്ഷവുമായി പൂര്‍ണമായും പൊരുത്തപ്പെട്ടു.

പ്രസവത്തിലും ബോവെറിന് പ്രത്യേകതയുണ്ട്. സാധാരണ നാടന്‍ ഇനമായ മലബാറി ആടുകള്‍ ആദ്യപ്രസവത്തില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ ഇവ എല്ലാ പ്രസവത്തിലും രണ്ടു കുഞ്ഞുങ്ങളെ നല്‍കും. ധോണിയിലെ എല്ലാ പെണ്ണാടുകളും ഗര്‍ഭിണികളാണ്.

600 ഡോസ് ബോവെര്‍ ബീജം ഇപ്പോള്‍ ധോണിയില്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആടുകളുടെ എണ്ണം 400 ആകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ശേഖരിച്ചു സൂക്ഷിച്ചിരിയ്ക്കുന്ന ബീജം വിതരണത്തിന് നല്‍കണോ എന്നത് അടുത്ത വര്‍ഷം സര്‍ക്കാര്‍ തീരുമാനിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X