കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാക്ട: സമാന്തര സംഘടനാ രൂപീകരണത്തിന് നീക്കം
കൊച്ചി: മാക്ടയുടെ നിയന്ത്രണം വിമത വിഭാഗം പിടിച്ചെടുത്ത സാഹചര്യത്തില്‍ ഔദ്യോഗിക വിഭാഗത്തില്‍ പെട്ടവര്‍ മറ്റൊരു സംഘടനയ്ക്ക് രൂപം നല്‍കാനൊരുങ്ങുന്നു.
എറണാകുളം ലോട്ടസ് ക്ലബിലും രണ്‍ജി പണിക്കരുടെ വീട്ടിലും പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചയുണ്ടായി. അതേ സമയം മാക്ടയുടെ പൊതു തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചതിന് ശേഷം സമാന്തര സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
മുന്‍ ഭരണ സമിതിയിലുണ്ടായിരുന്നവരും പുതിയ ഭാരവാഹികളുമടക്കം അമ്പതോളം പേര് യോഗത്തില്‍ പങ്കെടുത്തു.
ഞായറാഴ്ച നടന്ന മാക്ടയുടെ ജനറല്‍ ബോഡിയില്‍ ഔദ്യോഗിക വിഭാഗം ഇറങ്ങിപോയതിനെ തുടര്‍ന്ന് വിമത വിഭാഗം അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു.