കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം അടുത്ത ആഴ്ചയെന്ന് എ ബി സി ടെലിവിഷന്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇറാക്ക് യുദ്ധം ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് എ ബി സി ടെലിവിഷന്‍ പറയുന്നു. പെന്റഗണിലേയും വൈറ്റ് ഹൗസിലേയും വിവിധ ആളുകളെ ഉദ്ധരിച്ചാണ് ടി വി ചാനല്‍ ഈ അനുമാനത്തിലെത്തിയിരിയ്ക്കുന്നത്.

സദ്ദാം ഹുസൈന്റെ നീക്കങ്ങള്‍ എന്തായാലും യുദ്ധം നടത്താനാണത്രെ യു എസിന്റെ നീക്കം. അടുത്ത ആഴ്ച തികച്ചും നിര്‍ണ്ണായകമാണെന്നാണ് കരുതുന്നത്. ഐക്യ രാഷ്ട്രസഭയുടെ ആയുധ പരിശോധകന്‍ ഹാന്‍സ് ബ്ലിക്സ് അടുത്ത ആഴ്ചയാണ് പരിശോധനയുടെ രണ്ടാം റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കുന്നത്. അത് കഴിഞ്ഞാല്‍ വൈകാതെ തന്നെ സുരക്ഷാ കൗണ്‍സിലില്‍ പുതിയ പ്രമേയം യു എസ് അവതരിപ്പിച്ചേയ്ക്കും. ഇതിന്റെ അവസാനം യുദ്ധത്തിലേയ്ക്ക് നയിയ്ക്കുന്നതായിരിയ്ക്കുമെന്നാണ് അനുമാനം.

ഇറാക്ക് ആയുധം നശിപ്പിയ്ക്കുമോയെന്നതൊന്നും യു എസ് കണക്കിലെടുക്കുമെന്ന് കരുതുന്നില്ല. എന്ത് വന്നാലും ആക്രമണം തന്നെയാണ് യു എസിന്റെ ലക്ഷ്യം.

സദ്ദാം ഹുസൈന്‍ പറയുന്നതൊന്നും വിശ്വസിയ്ക്കാന്‍ ആവില്ല. ഈ സ്ഥിതി ഉണ്ടാക്കിയത് സദ്ദാം തന്നയൊണ്. വൈറ്റ് ഹൗസ് വക്താവ് അരി ഫ്ലെയ്ഷര്‍ പറയുന്നു. മിസൈലുകള്‍ ഇല്ലെന്ന് പറഞ്ഞ സദ്ദാം ഇപ്പോള്‍ മിസൈലുകള്‍ നശിപ്പിയ്ക്കുന്നതായാണ് പറയുന്നത്. അപ്പോള്‍ രാസായുധങ്ങള്‍ ഇല്ലെന്ന സദ്ദാമിന്റെ വാക്ക് എങ്ങനെ വിശ്വസിയ്ക്കാനാവും.

ടര്‍ക്കി യു എസിനെ തുണയ്ക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇതിനാവില്ലെന്ന് ടര്‍ക്കിയുടെ പാര്‍ലമെന്റ് തീരുമാനിച്ചുകഴിഞ്ഞു. യു എസിനന്റെ 60,000 പടയാളികളെ ടര്‍ക്കിയിലിറക്കാനാവില്ലെന്നും ആ രാജ്യം വ്യക്തമാക്കികഴിഞ്ഞു.

ഇത് യു എസിന് കനത്ത അടിയാണ്. ബുഷ് ഭരണകൂടത്തിന് യുദ്ധ വിഷയത്തില്‍ തിരിച്ചടികളാണ് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. പക്ഷേ ഭരണത്തിലെ പല പ്രധാന കേന്ദ്രങ്ങളും യുദ്ധം നടത്താനാണ് ബുഷിനെ ഉപദേശിയ്ക്കുന്നത്. ഇത് തന്നെ അവസാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X