കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ആക്രമണം: യുഎന്‍ വിമര്‍ശിച്ചു

  • By Staff
Google Oneindia Malayalam News
ഐക്യരാഷ്ട്രസഭ: യുഎസ് ബാഗ്ദാദിലെ കമ്പോളത്തില്‍ നടത്തിയ ബോംബാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. തിരക്ക് പിടിച്ച കമ്പോളത്തില്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു.

യുഎസ്-ബ്രിട്ടന്‍ ആക്രമണത്തില്‍ ഒട്ടേറെ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു. തകര്‍ന്നുകൊണ്ടിരിക്കുന്ന മാനുഷികപ്രതിസന്ധിയിലും ഐക്യരാഷ്ട്ര സഭയ്ക്ക് ഉല്‍ക്കണ്ഠയുണ്ട്. സാധാരണക്കാര്‍ തിങ്ങിക്കൂടിയ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ്. ഇറാഖിലെ സാധാരണക്കാരായ പൗരന്മാര്‍ക്ക് ഈ യുദ്ധത്തില്‍ പങ്കില്ല. സാധാരണക്കാരെ എന്തു വിലകൊടുത്തും ഇത്തരം ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ട്. - ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചു.

സാധാരണ പൗരന്മാര്‍ക്ക് പരിക്കേല്ക്കുന്നത് മൂലം ഇറാഖിലെ ഇപ്പോഴേ തകര്‍ന്ന ആശുപത്രികളുടെ തിരക്ക് കൂടുന്നതായി ലോകാരോഗ്യസംഘടനയും പറയുന്നു. ഇറാഖിന്റെ രണ്ടാമത്തെ വലിയ നഗരമായ ബസ്രയിലെ 17 ലക്ഷം ജനങ്ങള്‍ക്ക് നല്ല കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. പലര്‍ക്കും വൈദ്യുതിയും ലഭിക്കുന്നില്ല. - ലോകാരോഗ്യസംഘടന വിശദീകരിക്കുന്നു.

കുട്ടികളില്‍ രോഗം കൂടുകയാണ്. വയറിളക്കവും ജ്വരവും പടര്‍ന്നു പിടിക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X