കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക് ജൂലൈ 14 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങി.

സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളുമൊഴികെയുള്ള എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ മോട്ടോര്‍ വാഹന നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, ബി എം എസ്, എച്ച് എം എസ് എന്നീ ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളി സംഘടനകള്‍ക്ക് പുറമെ വാഹനമുടമാ സംഘടനകളും പണിമുടക്കിനുണ്ട്.

പണിമുടക്ക് മൂലം അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യമുണ്ടാവാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X