കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഒമാന്‍ എയര്‍ വിമാന നിരക്ക് കുറച്ചു
മസ്കറ്റ്: ഒമാന്‍ എയര്‍ കേരളത്തിലേക്കുള്ള വിമാന നിരക്കില്‍ കുറവ് വരുത്തി. മടക്കയാത്രക്കും വണ്‍വേ യാത്രക്കുമുള്ള നിരക്കിലാണ് കുറവ് വരുത്തിയത്.
മടക്കയാത്രക്കുള്ള നിരക്കില്‍ 20 ഒമാന്‍ റിയാലാണ് കുറച്ചത്. 220 റിയാല്‍ 200 റിയാലായി. വണ്‍വേ യാത്രയുടെ നിരക്കില്‍ 140 റിയാലില്‍ നിന്ന് 10 റിയാല്‍ കുറച്ചു.
കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കുറച്ചത്. ഒമാന്‍ എയര്‍ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് കൂടുതല്‍ വിമാന കമ്പനികള്‍ നിരക്ക് കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.