കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കമ്മിഷന് മുന്നില്‍ ഹാജരാവില്ല: കല്യാണ്‍
ലക്നോ: ബാബ്റി മസ്ജിദ് തകര്‍ത്ത കേസ് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മിഷന് മുന്നില്‍ ഒരു സാഹചര്യത്തിലും ഹാജരാവില്ലെന്ന് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിംഗ് പറഞ്ഞു.
ഹാജരാവാന്‍ കമ്മിഷന് തന്നെ നിര്‍ബന്ധിക്കാനാവില്ല. പ്രധാനമന്ത്രി എ. ബി. വാജ്പേയിയെയും ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയെയും ചോദ്യം ചെയ്താല്‍ മാത്രമേ കമ്മിഷന് മുന്നില്‍ ഹാജരാവൂ.
തനിക്ക് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കല്യാണ്‍സിംഗ് പറഞ്ഞു.