കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കിന്നും അവഗണന: യോലാന്‍ഡ

  • By Super
Google Oneindia Malayalam News

കൊച്ചി: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ മകള്‍ യോലാന്‍ഡ കിംഗായിരുന്നു അമൃതവര്‍ഷം-50ല്‍ സപ്തംബര്‍ 25 വ്യാഴാഴ്ച ഏറെ ശ്രദ്ധേയയായത്. ലോകം വളരെയേറെ പുരോഗമിച്ചെങ്കിലും സ്ത്രീകളോടുള്ള അവഗണനയുടെ കാര്യത്തില്‍ ഇന്നും മാറ്റം വന്നിട്ടില്ലെന്ന് യോലാന്‍ഡ കിംഗ് പറഞ്ഞു. അമൃതവര്‍ഷം-50ല്‍ സ്ത്രീ ശാക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യോലാന്‍ഡ കിംഗ്.

സ്ത്രീകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്കാന്‍ ലോകം മടികാട്ടുന്നു. സ്ത്രീകള്‍ ജ്വലിയ്ക്കുന്ന യാഥാര്‍ത്ഥ്യമായിട്ടുപോലും ഇതാണ് യഥാര്‍ത്ഥ അവസ്ഥയെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ രണ്ടാംകിട പൗരന്മാരല്ല. സ്ത്രീ-പുരുഷ വിവേചനം അവസാനിപ്പിക്കാന്‍ അമൃതാനന്ദമയി നല്കുന്ന അറിവുകള്‍ പ്രയോജനപ്പെടുത്തണം. പുരുഷന്മാര്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെങ്കിലും അവര്‍ക്കുള്ള ഉള്‍ക്കാഴ്ച നല്കുന്നത് സ്ത്രീകളാണ്. സ്ത്രീ ഒരു പ്രതിഭാസമാണ്. മാതൃത്വത്തിന്റെ ശരിയായ അര്‍ത്ഥമറിഞ്ഞ് പ്രവര്‍ത്തിയ്ക്കാന്‍ സ്ത്രീകളും പുരുഷന്മാരും മുന്നോട്ട് വരണമെന്നും യോലാന്‍ഡ പറഞ്ഞു.

സ്ത്രീകള്‍ക്ക് അവരുടെ യഥാര്‍ത്ഥ അവകാശം ലഭിയ്ക്കുന്നതുവരെ ജനാധിപത്യം ശരിയായ അര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുകയില്ലെന്നും നജ്മ ഹെപ്തുള്ള പറഞ്ഞു.

സ്ത്രീകള്‍ക്ക് മുന്നിലേക്ക് വരാനുള്ള അവസരം നിഷേധിയ്ക്കപ്പെടുകയാണ്. സ്ത്രീയുടെ പുരോഗതിയെ നടയുന്ന നിയമങ്ങള്‍ രാജ്യത്തിന്റെ വികസനത്തെതന്നെ തടയുകയാണ്. ഇത് പുരുഷന്റെ സ്വാര്‍ത്ഥതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. -നജ്മ ഹെപ്തുള്ള പറഞ്ഞു.

തീവ്രവാദത്തിന് ഇരയാവുന്ന സ്ത്രീകള്‍ ഇപ്പോള്‍ വളരെ അപകടകരമായ കാലത്തെയാണ് നേരിടുന്നതെന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ പൂര്‍ണ്ണിമ അദ്വാനി പറഞ്ഞു. ഡോ. കെ.എസ്. ഫാത്തിമാ ബീവി, റാബി ലീയാ നോവിക്, പി. പരമേശ്വരന്‍, സ്വാമിനി നിരഞ്ജനാനന്ദ, ഡോ. കപില വാത്സ്യായനന്‍, ഡോ. മംഗളം ശ്രീനിവാസന്‍, മൃദുല സിന്‍ഹ, ജോസഫ് പുലിക്കുന്നേല്‍, ഡോ. സഹേല മഹമ്മദ് അബേദിന്‍, സ്വാമിനി കൃഷ്ണാമൃത പ്രാണ, ദേനാ മറിയം എന്നിവരും സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X