കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം ചിത്രം: ആംനസ്റി എതിര്‍ക്കുന്നു

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നതിനെ മനുഷ്യാവകാശസംഘടനയായ ആംനസ്റി ഇന്റര്‍നാഷണല്‍ എതിര്‍ക്കുന്നു.

യുഎസ് പുറത്തുവിടുന്ന സദ്ദാമിന്‍റെ ചിത്രങ്ങള്‍ അപമാനകരമാണെന്ന് ആംനസ്റി ഇന്റര്‍നാഷണലിന്റെ മധ്യേഷ്യാ പ്രതിനിധി നിക്കോള്‍ ചോവെയ്റി പറഞ്ഞു. ഈ ചിത്രങ്ങള്‍ യാതൊരു ഗുണവും ചെയ്യില്ല.- അദ്ദേഹം പറഞ്ഞു.

പിടികൂടിയത് സദ്ദാമിനെത്തന്നെയാണെന്ന് തെളിയിക്കാന്‍ ഒരു ചിത്രം പുറത്തുവിടുന്നതില്‍ തെറ്റില്ല. പക്ഷെ സദ്ദാമിന്റെ ഡോക്ടര്‍ പരിശോധിയ്ക്കുന്നതായുള്ള വീഡിയോ ചിത്രം അപമാനകരമാണ്. സദ്ദാമിനെ യുദ്ധത്തടവുകരനായി കണക്കാക്കി, ജനീവ കരാര്‍ പ്രകാരമുള്ള ചികിത്സ നല്കണം. പൊതുജനങ്ങളില്‍ ജിജ്ഞാസ ഉണര്‍ത്താന്‍ അദ്ദേഹത്തെ ഉപയോഗപ്പെടുത്തരുത്. - ആംനസ്റി ഇന്റര്‍നാഷണല്‍ പ്രതിനിധി പറഞ്ഞു.

അതേ സമയം പിടികൂടിയത് സദ്ദാമിനെത്തന്നെയാണെന്ന് തെളിയിക്കാനാണ് അദ്ദേഹത്തിന്റെ വീഡിയോചിത്രങ്ങള്‍ പുറത്തുവിടുന്നതെന്ന് യുഎസ് പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X