കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ്‌ ശംബളം കുറയ്‌ക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ഐടി മേഖലയെയാകെ പ്രതിസന്ധിയിലാക്കിയ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെട്ടുനിന്നിരുന്ന പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിലും പ്രശ്‌നങ്ങള്‍ തുടങ്ങി.

ചെലവുചുരുക്കലിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചതായി കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സസ്‌ ഡയറക്ടര്‍ ടിവി മോഹന്‍ദാസ്‌ പൈ വെളിപ്പെടുത്തി. ഇതോടൊപ്പം തന്നെ നിലവിലുള്ള ശമ്പളം കുറയ്ക്കുവാനും ഇന്‍ക്രിമെന്റുകള്‍ ഇല്ലാതാക്കാനുള്ള ആലോചനകളും നടക്കുന്നതായാണ് കമ്പനിയില്‍ നിന്നുമുള്ള വിവരങ്ങള്‍.

വിവിധ ഘടകങ്ങളുടെ വില്പന, കമ്പനിയുടെ വരുമാനം തുടങ്ങിയവയുടെ ശതമാനത്തിലാണ് കമ്പനി ജിവനക്കാരുടെ ശമ്പളം നിര്‍ണയിച്ചിരിക്കുന്നത്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വരുമാനം കുറഞ്ഞുവെന്നും സ്വാഭാവികമായും ശമ്പളത്തില്‍ ഇത് പ്രതിഫലിക്കുമെന്നും മോഹന്‍ദാസ്‌ പറഞ്ഞു. ഈ വര്‍ഷം ഇന്‍ക്രിമെന്റ്‌ ഉണ്ടാകാനിടയില്ല. ഉണ്ടായാല്‍ത്തന്നെ കുറവായിരിക്കും.

അതേസമയം കഴിഞ്ഞവര്‍ഷം കമ്പനി കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ തിരഞ്ഞെടുത്ത 20,000 പേരെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം കംപ്യൂട്ടേഴ്സിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സത്യത്തിന് കരാര്‍ നല്‍കിയിരിക്കുന്ന കക്ഷികളില്‍ നിന്നും കമ്പനിയ്ക്ക് ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്നും ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജോലിയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ കടുത്ത നടപടികളുണ്ടായേയ്‌ക്കാനിടയുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ 2,200 ജീവനക്കാര്‍ നിരീക്ഷണത്തിലാണത്രേ. കഴിഞ്ഞവര്‍ഷത്തേക്കാളും ഇരട്ടിയാണ്‌ ഈ കണക്ക്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X