കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് യുഎസ്‌-റഷ്യന്‍ ഉപഗ്രഹങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു

  • By Staff
Google Oneindia Malayalam News

US, Russian satellites collide in space
ഹൂസ്‌റ്റണ്‍: രണ്ട്‌ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങള്‍ തമ്മില്‍ ബഹിരാകാശത്ത്‌ വെച്ച്‌ കൂട്ടിയിടിച്ച്‌ തകര്‍ന്നതായി നാസ അറിയിച്ചു. സൈബീരിയ്‌ക്ക്‌ മുകളില്‍ 800 കീലോമീറ്ററോളം ഉയരത്തില്‍ വെച്ചാണ്‌ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഉണ്ടായത്‌.

ഇതാദ്യമായാണ്‌ രണ്ട്‌ ഉപഗ്രഹങ്ങള്‍ ഇത്തരത്തില്‍ കൂട്ടിയിടിച്ച്‌ തകരുന്നതെന്ന്‌ ഹൂസ്റ്റണ്‍ ജോണ്‍സണ്‍ സ്‌പേസ്‌ സെന്ററിലെ ശാസ്‌ത്രജ്ഞര്‍ അറിയിച്ചു. ഭൂമിയെ ഭ്രമണം ചെയ്‌ത്‌ കൊണ്ടിരിയ്‌ക്കുന്ന ഉപഗ്രഹങ്ങള്‍ കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന്‌ അവര്‍ പറഞ്ഞു.

അമേരിക്കന്‍ സാറ്റലൈറ്റ്‌ ഫോണ്‍ കമ്പനിയായ ഇറീഡിയം 1997ല്‍ വിക്ഷേപിച്ച ഉപഗ്രഹവും 1993ല്‍ ഭ്രമണപഥത്തിലെത്തിയ റഷ്യയുടെ ഉപഗ്രഹവും തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌.

ഉപയോഗശൂന്യമായതിനെ തുടര്‍ന്ന്‌ നിയന്ത്രണം നഷ്ടപ്പെട്ട റഷ്യന്‍ ഉപഗ്രഹം ഇറീഡിയത്തിന്റെ ഉപഗ്രഹത്തില്‍ ചെന്നിടിയ്‌ക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ഒരു ടണ്‍ ഭാരമുള്ള റഷ്യന്‍ ഉപഗ്രഹവും അര ടണ്‍ ഭാരമുള്ള ഇറീഡിയം ഉപഗ്രഹവും തകര്‍ന്ന്‌ പതിനായിരക്കണക്കിന്‌ ചിതറിയെന്ന് പോയെന്ന്‌ ശാസ്‌ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തി. ഇത്‌ മറ്റ്‌ ഉപഗ്രഹങ്ങള്‍ക്ക്‌ ഭീഷണിയാകുമോയെന്ന് ആശങ്കയുയര്‍ത്തിയിട്ടുണ്ട്‌.

അതേ സമയം അന്താരാഷ്ട്ര ബഹിരാകാശ നിലയവും അതിലെ മൂന്ന്‌ സഞ്ചാരികളും സുരക്ഷിതരാണെന്ന്‌ നാസ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X