കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറുടെ നടപടി പോലീസ്‌ രാജിലേക്ക്‌ നയിക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി : മന്ത്രിസഭാ തീരുമാനം മറികടന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‌കിയ ഗവര്‍ണറുടെ നടപടി അനുചിതമാണെന്ന്‌ ജസ്റ്റിസ്‌ വിആര്‍ കൃഷ്‌ണയ്യര്‍ പറഞ്ഞു. ഇത്തരം നടപടികള്‍ പോലീസ്‌ രാജിലേക്കാണ്‌ നയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ തള്ളുന്നത്‌ ഗുരുതരമായ ഭരണഘടനാ ലംഘനമാണ്‌. ഇങ്ങനെ അദ്ദേഹം ഒരു കേസില്‍ പ്രവര്‍ത്തിച്ചാല്‍, എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും തള്ളാനുള്ള അധികാരം ഗവര്‍ണര്‍ക്ക്‌ കൈവരുന്നതിന്‌ തുല്യമാണെന്ന്‌ കൃഷ്‌ണയ്യര്‍ ചൂണ്ടിക്കാട്ടി.

ഇത്‌ തുടര്‍ന്നാല്‍ ജനപ്രതിനിധികള്‍ക്കു പകരം കേന്ദ്രം അയയ്‌ക്കുന്ന പ്രതിനിധി കേരളം ഭരിക്കുന്നതു പോലെയാവും. ഇത്‌ അസംബന്‌ധമാണ്‌ - കൃഷ്‌ണയ്യര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ ഫെഡറലിസവും ജനാധിപത്യവും മരിച്ചുവോ എന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തിന്റെ പരമാധികാരവും മേധാവിത്വവും ആത്യന്തികമായി ജനപ്രതിനിധികളില്‍ അര്‍പ്പിതമാണ്‌. അല്ലാതെ ജനങ്ങളോട്‌ പ്രതിബദ്ധതയില്ലാത്ത ഏതെങ്കിലും അധികാര കേന്ദ്രത്തിനല്ല. ഈ അടിസ്‌ഥാന ഘടന ലംഘിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ഭരണഘടന അച്ചടിച്ചുവച്ച വാചകക്കസര്‍ത്തായി മാറും. അത്‌ ജനകീയ അധികാരത്തെ ദുര്‍ബലമാക്കും.

ഗവണ്‍മെന്റ്‌ ഉത്തരവുകള്‍ ഒരാളുടെ ഏകാധിപത്യ താത്‌പര്യങ്ങള്‍ക്കനുസരിച്ചു നിശ്‌ചയിക്കപ്പെടുമ്പോള്‍ മന്ത്രിസഭ ഒന്നുമല്ലാതാവുകയാണ്‌ അങ്ങനെ വരുമ്പോള്‍ പൊതുതിരഞ്ഞെടുപ്പ്‌ വെറും ഗോഷ്‌ടിയോ അസംബന്ധ നാടകമോ ഒക്കെയായി മാറും.

ഷംഷേര്‍സിംഗ്‌ കേസില്‍ (ഏഴംഗ ബെഞ്ച്‌) സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ റേ പറഞ്ഞത്‌ ഗവര്‍ണര്‍ മന്ത്രിസഭയുടെ ശുപാര്‍ശയ്‌ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണെന്നാണ്‌. മന്ത്രിസഭയുടെ ശുപാര്‍ശ നിരസിക്കാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമില്ലെന്നും ഭൂരിപക്ഷവിധിയില്‍ ജസ്‌റ്റിസ്‌ റേ പറഞ്ഞു.

മുന്‍ അറ്റോര്‍ണി ജനറല്‍ പരാശരന്‍, സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ശാന്തിഭൂഷണ്‍, മുന്‍ ഡല്‍ഹി ചീഫ്‌ ജസറ്റിസ്‌ സച്ചാര്‍ എന്നിവരും പൊതുവില്‍ എന്‍െറ അഭിപ്രായത്തോട്‌ യോജിക്കുന്നവരാണ്‌.

കൊച്ചിയില്‍ പുറത്തിറക്കിയ 3 പേജുള്ള വാര്‍ത്താക്കുറിപ്പിലാണ്‌ മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണറുടെ നടപടി കൃഷ്‌ണയ്യര്‍ രൂക്ഷമായി വിമര്‍ശിയ്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X