കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ വിവാഹവും ദാരിദ്ര്യത്തിന്‌ കാരണമാകുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേയ്‌ക്ക്‌ തള്ളിവിടുന്നതില്‍ മരണത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒപ്പം വിവാഹങ്ങള്‍ക്കും പ്രഥമസ്ഥാനമുണ്ടെന്ന്‌ ലോകബാങ്കിന്റെ റിപ്പോര്‍ട്ട്‌.

ലോകബാങ്ക്‌ പുറത്തുവിട്ട മൂവിങ്‌ ഔട്ട്‌ ഓപ്‌ പോവര്‍ട്ടി-ദി പ്രോമിസ്‌ ഓപ്‌ എംപവര്‍മെന്റ്‌ ആന്റ്‌ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പഠന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

അസം, ഉത്തര്‍പ്രദേശ്‌, ബംഗാള്‍, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലായി 300 ഗ്രാമങ്ങളിലെ 30,000 പേരില്‍ നിന്നാണ്‌ പഠനത്തിനാവശ്യമായ വിവരങ്ങള്‍ സര്‍വ്വേയിലൂടെ ശേഖരിച്ചത്‌.

ആരോഗ്യപ്രശ്‌നങ്ങള്‍, മരണം എന്നിവ 34 ശതമാനവും, മക്കളുടെ വിവാഹം കുടുംബസ്വത്ത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 27 ശതമാനവും, കടബാധ്യത, വിളനാശം എന്നിവ പതിനെട്ട്‌ ശതമാനവും ദാരിദ്രത്തിനുള്ള കാരണങ്ങളാവുന്നുവെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌.

അസമിലെ പ്രധാനപ്രശ്‌നങ്ങള്‍ മരണവും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുമാണ്‌. അതേസമയം വിവാഹം, സ്വത്ത്‌ ഭാഗിക്കല്‍ തുടങ്ങിയവയാണ്‌ യുപിയില്‍ മിക്ക കുടുംബങ്ങളെയും ദാരിദ്ര്യത്തിലാക്കുന്നത്‌. പശ്ചിമബംഗാളില്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും ദാരിദ്ര്യത്തിന്‌ കാരണമാകുന്നുണ്ട്‌.

ദാരിദ്ര്യാവസ്ഥ മറികടക്കാനായി ജനങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഴിമതി അവരുടെ ശ്രമങ്ങള്‍ക്ക്‌ തടയിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1995ല്‍ യുപിയില്‍ പഞ്ചായത്ത്‌ തലത്തില്‍ 35ശതമാനം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിരുന്ന സ്ഥാനത്ത്‌ 2005ല്‍ ഇവരുടെ തോത്‌ 88 ശതമാനമായി ഉയര്‍ന്നു.

ഈ സംസ്ഥാനങ്ങളിലെല്ലാം പഞ്ചായത്ത്‌ ഭരണങ്ങളിലെല്ലാമുള്ള രാഷ്ട്രീയം, ജാതി, തുടങ്ങിയ പ്രശ്‌നങ്ങള്‍ പാവപ്പെട്ടവര്‍ക്കുള്ള പല ആനുകൂല്യങ്ങളും ലഭിക്കുന്നതിന്‌ തടസ്സമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X