കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ കേസ്‌ :വിചാരണ തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

തലശേരി: അന്താരാഷ്ട്ര ഭീകരസംഘടനകള്‍ക്ക്‌ വരെ കേരളത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന്‌ തെളിയിക്കുന്ന സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തീവ്രവാദ കേസിന്റെ വിചാരണ വെള്ളിയാഴ്‌ച ആരംഭിയ്‌ക്കും.

സംസ്ഥാനത്ത്‌ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നിലെ യാഥാര്‍ത്ഥ വസ്‌തുതകള്‍ വെളിച്ചത്തു കൊണ്ടു വരുന്ന്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്ന കേസില്‍ ആകെ 23 പ്രതികളാണുള്ളത്‌. കശ്‌മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്‌ മലയാളികളെ റിക്രൂട്ട്‌ ചെയ്‌ത സംഭവം, ഭീകരര്‍ക്ക്‌ പരിശീലനം ലഭിച്ച വാഗമണ്‍ ക്യാമ്പ്‌, കൊച്ചി-കോഴിക്കോട്‌ സ്‌ഫോടനങ്ങള്‍ തുടങ്ങിയ ബന്ധപ്പെട്ട ബന്ധപ്പെട്ട സംഭവങ്ങളിലേക്കെല്ലാം വിചാരണ വഴിതിരിയുമെന്ന്‌ കരുതപ്പെടുന്നു.

എടക്കാട്‌ പോലീസ്‌ ചാര്‍്‌ജ്ജ്‌ ചെയ്‌ത കേസിലെ 23 പ്രതികളില്‍ ഭൂരിഭാഗവും മലയാളികളാണ്‌. കണ്ണൂര്‍ മൈതാനപ്പള്ളി ആയിഷ മന്‍സിലില്‍ മുഹമ്മദ്‌ നൈനാര്‍, പെരുമ്പാവൂര്‍ സാബിര്‍ പി ബുഹാരി, എറണാകുളം കളമശ്ശേരി സ്വദേശി ഫിറോസ്‌, മരക്കാര്‍കണ്ടി മുഹമ്മദ്‌ നവാസ്‌, കണ്ണൂര്‍ ആനയിടുക്ക്‌ ഷെനീജ്‌, മട്ടാഞ്ചേരി പനയപ്പള്ളി ചെറിയകത്ത്‌ ഇല്ലത്ത്‌ വീട്ടില്‍ അബ്ദുള്‍ ഹമീദ്‌, എന്നിവരുടെ കേസ്‌ ആണ്‌ ആദ്യം പരിഗണിയ്‌ക്കുക. ഇവര്‍ക്കു പുറമേ, കാശ്‌മീരില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ഫയാസ്‌,ഫയിസ്‌,അബ്‌ദുള്‍ റഹിം,മുഹമ്മദ്‌ യാസിന്‍ എന്ന റോയ്‌ മോന്‍ വര്‍ഗീസ്‌ എന്നിവരാണ്‌ ഏഴ്‌ മുതല്‍ പത്ത്‌ വരെ പ്രതികള്‍. രാജ്യത്തിനെതിരേ യുദ്ധം ചെയ്‌തതടക്കമുള്ള കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരേ ചുമത്തിയിരിയ്‌ക്കുന്നത്‌.

ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ കഴിയുന്നവരുടെ കേസുകള്‍ പിന്നീട്‌ പരിഗണിയ്‌ക്കും.

തലശ്ശേരി അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി കെ ബാബു മുമ്പാകെ കഴിഞ്ഞ പത്തിന്‌ ഇവരെ ഹാജരാക്കിയിരുന്നെങ്കിലും വിചാരണ തുടങ്ങുന്നത്‌ മാറ്റിവെയ്‌ക്കുകയായിരുന്നു. വിചാരണയോടനുബന്ധിച്ച്‌ കോടതി പരിസരത്ത്‌ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കേസിന്‌ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പിവി ഹരിയെ നിയമിച്ചിട്ടുണ്ട്‌. പ്രതിഭാഗത്തിന്‌ വേണ്ടി പിസി നൗഷാദ്‌ ഹാജരാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X