കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗന്ദര്യമത്സരം നിരീക്ഷിക്കാന്‍ കമ്മീഷന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ബുധനാഴ്‌ച നടക്കുന്ന മിസ്‌ കേരള സൗന്ദര്യമത്സരം നിരീക്ഷിക്കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

മത്സരഫലം കോടതി വിധിക്ക്‌ വിധേയമായിരിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌.ആര്‍ ബന്നൂര്‍മഠും ജസ്റ്റിസ്‌ കുര്യന്‍ ജോസഫും ഉള്‍പ്പെടുന്ന ബെഞ്ച്‌ വ്യക്തമാക്കി. ഗവണ്‍മെന്റ്‌ പ്ലീഡര്‍മാരായ ബെഞ്ചമിന്‍ പോള്‍, മീര, ഹൂദ്‌ എന്നിവരാണ്‌ കമ്മീഷന്‍ അംഗങ്ങള്‍.

പീപ്പിള്‍ കൗണ്‍സില്‍ ഫോണ്‍ സിവില്‍ ലിബര്‍ട്ടീസിന്‌ വേണ്ടി അഡ്വക്കേറ്റ്‌ പി.കെ ഇബ്രാഹിം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ കോടതി വിധി. പെണ്‍കുട്ടികളെയും യുവതികളെയും ചൂഷണം ചെയ്യുന്നതാണ്‌ സൗന്ദര്യമത്സരവും റിയാലിറ്റിഷോകളും എന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം മത്സരങ്ങള്‍ നിരോധിക്കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

16 മുതല്‍ 24വയസ്സുവരെയുള്ളവരാണ്‌ എറണാകുളത്ത്‌ നടക്കുന്ന സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നത്‌. മത്സരത്തിന്റെ ചിലഘട്ടങ്ങളില്‍ ഇവര്‍ നീന്തല്‍ വസ്‌ത്രങ്ങള്‍ ധരിക്കണം. ഇത്‌ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ക്ക്‌ എതിരാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.

മത്സരം നടത്തുന്ന ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റാണ്‌ കേസിലെ എതിര്‍കക്ഷി. ഹര്‍ജിക്കാരന്റെ ആവശ്യപ്രകാരം മത്സരം തടയാന്‍ കോടതി വസമ്മതിച്ചു. നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ നിരീക്ഷകര്‍ പരിശോധിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X