കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ച നേരിടാന്‍ സഹായം നല്‍കും: പവാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ 10സംസ്ഥാനങ്ങളിലെ 246 ജില്ലകളെ ഇതുവരെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന്‌ കേന്ദ്രകൃഷിമന്ത്രി ശരദ്‌ പവാര്‍ അറിയിച്ചു.

തൊഴിലുറപ്പ്‌ പദ്ധതിയിലെ പരമാവധി തുക ജലസംരക്ഷണ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങള്‍ത്‌ മുന്‍കൂറായി ദുരിദാശ്വാസ പ്രവര്‍ത്തനത്തിന്‌ പണം നല്‍കും.

വരള്‍ച്ച വിലയിരുത്തുന്നതിനും സഹായം എത്തിക്കുന്നതിനും കേന്ദ്രമന്ത്രിതലസംഘം സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തും. വരള്‍ച്ചാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ അധ്യക്ഷതയില്‍ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്‌- പവാര്‍ അറിയിച്ചു.

നിലവില്‍ നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്‍പാദനത്തില്‍ രാജ്യം റെക്കോര്‍ഡ്‌ നേട്ടമാണ്‌ കൈവരിച്ചച്ചതെന്ന്‌ അറിയിച്ച മന്ത്രി നിലവിലുള്ള വിളകള്‍ സംരക്ഷിക്കുന്നത്‌ പ്രയാസകരമാണെന്നും. ഭക്‌ഷ്യധാന്യ ശേഖരത്തിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പവാര്‍ പറഞ്ഞു.

രാജ്യം വരള്‍ച്ചയുടെ പിടിയിലായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗം ദില്ലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ പ്രതിനിധീകരിച്ച് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പഠിക്കുന്നതിനുള്ള കേന്ദ്രം കേരളത്തില്‍ തുടങ്ങണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് മുല്ലക്കര പറഞ്ഞു.

കാലവര്‍ഷം കുറഞ്ഞതിനാല്‍ രാജ്യത്തെ കാര്‍ഷികമേഖല അതീവഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് യോഗം. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയും ഗ്രാമീണ വികസന വകുപ്പ് മന്ത്രി സിപി ജോഷിയും യോഗത്തില്‍ സംബന്ധിക്കും.

സംസ്ഥാനങ്ങളിലെ കാലവര്‍ഷം 80 ശതമാനമായി കുറഞ്ഞു. ഉത്തരേന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും രൂക്ഷമായ വരള്‍ച്ചയനുഭവപ്പെടുകയാണ്‌. കുറച്ചുനാള്‍ മുമ്പ്‌ നാസ നടത്തിയ ഉപഗ്രഹ പഠനത്തില്‍ ഉത്തരേന്ത്യയിലെ ഭൂഗര്‍ഭജലം വളരെ വേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുന്നുവെന്ന്‌ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X