കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്റ്സിട്ട ജേര്‍ണലിസ്റ്റിന്‌ പിഴയും ചാട്ടയടിയും

  • By Staff
Google Oneindia Malayalam News

കര്‍ടോം(സുഡാന്‍): പൊതുസ്ഥലത്ത്‌ പാന്റ്സ് ധരിച്ച വനിതാ ജേര്‍ണലിസ്റ്റിനെ ചാട്ടവാറിനടിക്കാനും 200ഡോളര്‍ രൂപ പിഴയുയൊടുക്കാനും സുഡാന്‍ കോടതി ഉത്തരിട്ടു.

ലുബ്‌ന അഹമ്മദ്‌ അല്‍ഹുസൈന്‍ എന്ന വനിതാ റിപ്പോര്‍ട്ടറെയാണ്‌ കോടതി ശിക്ഷിച്ചിരിക്കുന്നത്‌. സ്‌ത്രീകള്‍ വീട്ടിന്‌ പുറത്ത്‌ പാന്റ്സ് ഇടുന്നത്‌ സുഡാനില്‍ നിഷിദ്ധമാണ്‌. ചാട്ടവാറടി കോടതി നടപ്പാക്കിയിട്ടില്ല. എന്നാല്‍ പിഴപെട്ടെന്നുതന്നെ അടക്കാനാണ്‌ നിര്‍ദ്ദേശം.

തിങ്കളാഴ്‌ചയാണ്‌ കോടതി വിധി വന്നത്‌. ലുബ്‌നയുടെ നേതൃത്വത്തില്‍ ജൂലൈ 3ന്‌ സ്‌ത്രീകള്‍ കര്‍ടോമിലെ നഗരത്തില്‍ അവകാശ സംരക്ഷണങ്ങള്‍ക്കായി മാര്‍ച്ച്‌ നടത്തിയിരുന്നു. അന്ന്‌ 13സ്‌ത്രീകളെ പൊലീസ്‌ അറസ്റ്റുചെയ്‌തിരുന്നു. ഇവരില്‍ പതിനൊന്നുപേരെയും വിട്ടയച്ചു. എന്നാല്‍ ലുബ്‌നയ്‌ക്കും മറ്റൊരു യുവതിയ്‌ക്കുമെതിരെ കുറ്റം ചുമത്തുകയായിരുന്നു.

പാന്റ്സ് ഇട്ടതിന്‌ പിഴയും ചാട്ടവാറടിയും വിധിച്ച കോടതിയുടെ ഉത്തരവ്‌ താന്‍ ബഹിഷ്‌കരിക്കുമെന്നും ഒരു കാശുപോലും പിഴയായി നല്‍കില്ലെന്നുമാണ്‌ ലുബ്‌ന പറയുന്നത്‌. ട്രൗസര്‍ ധരിച്ചതിനാല്‍ വിചാരണ നേരിടേണ്ടിവന്ന ഇവര്‍ പ്രതിഷേധമെന്നോണം ട്രൗസര്‍ ധരിച്ചുതന്നെയാണ്‌ കോടതിയിലെത്തിയത്‌.

ജഡ്‌ജി വിധി പറഞ്ഞയുടന്‍ ലബ്‌ന താനൊരു കാശുപോലും അടക്കില്ലെന്ന്‌ കോടതിയോട്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. രാജ്യത്ത്‌ സ്‌ത്രീകള്‍ക്കുമാത്രം വസ്‌ത്രധാരണത്തില്‍ കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനെതിരെയായിരുന്നു ലുബ്‌നയും കൂട്ടരും മാര്‍ച്ച്‌ നടത്തിയത്‌.

പിഴയൊടുക്കിയില്ലെങ്കില്‍ ഒരു മാസം ജയില്‍ കഴിയേണ്ടിവരുമെന്നാണ്‌ കോടതി പറഞ്ഞത്‌. താന്‍ ഇതിന്‌ തയ്യാറാണെന്ന്‌ ലുബ്‌ന പറയുന്നത്‌. ഇത്‌ ജയിലിലെ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു അവസരമാകുമെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ കോടതിവിധിയും ലുബ്‌നയുടെ പ്രതികരവുമെല്ലാം ഇതിനകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു.

പലയിത്തുനിന്നും സുഡാനിലെ കര്‍ശന മതനിയമങ്ങള്‍ക്കും സ്‌ത്രീകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്നതിനുമെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അംനെസ്റ്റി ഇന്റര്‍നാഷണല്‍ വെള്ളിയാഴ്‌ച സുഡാന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട്‌ ലുബ്‌നയ്‌ക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സുഡാനിലെ നിയമപ്രകാരം ചാട്ടവാറടി പ്രധാനശിക്ഷകളില്‍ ഒന്നാണ്‌. ഇത്‌ മനുഷ്യത്വരഹിതമാണെന്നും ഇത്‌ നിരോധിക്കണമെന്നും അംനസ്‌റ്റി നേരത്തേതന്നെ സുഡാന്‍ ഭരണകൂടത്തോട്‌ ആവശ്യപ്പെട്ടിരുന്നു.

ലുബ്‌നയുടെ പ്രശ്‌നത്തോടെ സുഡാനിലെ കാടന്‍ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും പുറത്തും വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്‌. തന്റെ മക്കള്‍ക്കെങ്കിലും ഇവിടത്തെ കാടന്‍ നിയമങ്ങളെയും മത പൊലീസിനെയും ഭയക്കാതെ ജീവിക്കാന്‍ കഴിയണമെന്നും അതിനുവേണ്ടിയാണ്‌ തന്റെ സമരമെന്നുമാണ്‌ ലുബ്‌ന പറയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X