കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരുന്നുവിവാദം: വൈറ്റ്ഹൗസ് സെക്രട്ടറി രാജിവച്ചു

  • By Lakshmi
Google Oneindia Malayalam News

Rogers
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൌസില്‍ നല്‍കിയ വിരുന്നുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമര്‍ശന വിധേയയായ വൈറ്റ് ഹൌസ് സോഷ്യല്‍ സെക്രട്ടറി ഡിസൈറി റോജേഴ്‌സ് രാജിവച്ചു.

കോര്‍പ്പറേറ്റ് ലോകത്തേയ്ക്ക് തിരിച്ചുപോവുകയാണെന്ന വിശദീകരണവുമായിട്ടാണ് ഡിസൈറി രാജിക്കത്ത് നല്‍കിയത്.

2009 നവംബര്‍ 24 നായിരുന്നു ഒബാമ മന്‍മോഹന് വിരുന്നൊരുക്കിയത്്. ഒബാമയും ഭാര്യ മിഷേലും മന്‍മോഹന്‍ സിങ്ങും മുന്നൂറോളം ക്ഷണിക്കപ്പെട്ട വിവിഐപികളും പങ്കെടുത്ത വിരുന്നില്‍ ഉത്തര വെര്‍ജീനിയയില്‍ നിന്നുള്ള റിയാലിറ്റി ടിവി താരങ്ങളായ താരിഖ്

സലാഹിയും ഭാര്യ മിഷേല്‍ സലാഹിയും ആരുമറിയാതെ കടന്നുകയറുകയായിരുന്നു.

ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ ഇവര്‍ 'ഫേസ്ബുക്കിലൂടെ ഫോട്ടോ സഹിതം തങ്ങളുടെ വിജയം ആഘോഷിച്ചപ്പോഴാണു വൈറ്റ്ഹൗസിലുള്ളവര്‍ പോലും വിവരമറിഞ്ഞത്.

സലാഹി ദമ്പതികള്‍ വൈറ്റ് ഹൌസില്‍ പ്രവേശിച്ച സമയത്ത് ഗേറ്റിലും ചെക്ക് പോയിന്റുകളിലും ഉദ്യോഗസ്ഥരില്ലായിരുന്നെന്ന് റോജേഴ്‌സ് സമ്മതിച്ചിരുന്നു. യുഎസ് സീക്രട്ട് സര്‍വീസ് ഏജന്‍സി സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും പ്രധാന കവാടത്തില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാതിരുന്നതിന് റോജേഴ്്‌സിനെതിരെ ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ റോജേഴ്‌സിനോട് ഒബാമ ഭരണകൂടം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റെന്തെങ്കിലും കാരണത്താലാകാം രാജിയെന്നും വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X