കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭീകരതയ്‌ക്കെതിരെ ഫത്‌വയുമായി മുസ്ലീം പണ്ഡിതന്‍
ലണ്ടന്‍: ഭീകരവാദത്തിനെതിരേ ഫത്‌വയുമായി മുസ് ലിം പണ്ഡിതന്‍ രംഗത്ത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍ താഹിര്‍ ഉല്‍ ക്വദ്രിയാണു തീവ്രവാദത്തിനെതിരെ ഫത് വയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്‌ലാമികതയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെയും മനുഷ്യബോംബ് ഉപാധിയെയും അപലപിക്കുന്ന ഫത്‌വയില്‍ അല്‍ക്വയ്ദയെ പുതിയ പേരിലുള്ള പഴഞ്ചന്‍ തിന്മയെന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.
അല്‍ ക്വയ്ദയുടെ ഹിംസാത്മകമായ സിദ്ധാന്തത്തെയും പ്രവര്‍ത്തനങ്ങളെയും 600 പേജുള്ള ഫത് വയില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
ഭീകരതയ്‌ക്കെതിരേ ഒട്ടേറെ ഫത്‌വകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇസ്‌ലാമികമായ കാഴ്ചപ്പാടുകളിലൂടെ ഭീകരതയെ എതിര്‍ക്കുന്ന ഫത്‌വ ആദ്യമെന്ന് ഉല്‍ ക്വദ്രിയുടെ അനുയായികള്‍ അവകാശപ്പെടുന്നു.
താഹിര്‍ കൊണ്ടുവന്ന ഫത് വയെ യുകെയിലെ നയതന്ത്രജ്ഞരും സുരക്ഷാ മേധാവികളുമെല്ലാം പ്രശംസിച്ചിട്ടുണ്ട്. ബ്രിട്ടിനില്‍ ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
പാകിസ്താനില്‍ ഭീകരര്‍ വ്യാപമായി ബോംബിടുകയും മനുഷ്യക്കുരുതി നടത്തുകയും ചെയ്യുന്നതിനെതിരെ 2009ലാണ് താഹിര്‍ ഫത് വ തയ്യാറാക്കിയത്.