കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പിയിലാക്കിയ പ്രേതങ്ങളെ ലേലത്തില്‍ വിറ്റു

  • By Lakshmi
Google Oneindia Malayalam News

Ghost
വെല്ലിങ്ടന്‍: മദ്യവും, പ്രണയലേഖനങ്ങളും എന്തിന് ചലച്ചിത്രതാരങ്ങളുടെ വസ്ത്രങ്ങളും സ്വന്തം കന്യകാത്വവും വരെ ലേലത്തില്‍ വിറ്റുപോകുന്ന കാലമാണിത്. എന്നാല്‍ പ്രേതങ്ങളെ ലേലത്തിന് വച്ചാല്‍ എങ്ങനെയിരിക്കും.

പേടിച്ച് ആളുകള്‍ അടുക്കാന്‍ മടിക്കുമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. വിചിത്രവും വാശിയേറിയതുമായ ഓണ്‍ലൈന്‍ ലേലം കഴിഞ്ഞദിവസം അരങ്ങേറി. രണ്ട് പ്രേതങ്ങളായിരുന്നു ലേലവസ്ത്കുക്കള്‍. ഒരു വൃദ്ധന്‍രെ പ്രേതവും ഒരു യുവതിയുടെ പ്രേതവും. 410 ഡോളറിന് ഒരു ഇലക്ട്രോണിക് സിഗരറ്റ് കമ്പനി ഈ അപൂര്‍വ്വ ലേലം പിടിച്ചു.

പ്രേതങ്ങളെ ഇനി എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ അറിയിക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണിപ്പോള്‍ ഇപ്പോള്‍ കമ്പനി.

ന്യൂസീലന്‍ഡിലെ െ്രെകസ്റ്റ് ചര്‍ച്ചില്‍ നിന്നുള്ള അവി വുഡ്ബറിയായിരുന്നു ലേല വസ്തുവിന്റെ ഉടമ. സ്വന്തം വീട്ടില്‍നിന്നു തന്നെയാണ് പ്രേതങ്ങളെ പിടികൂടിയത്. ഇവയെ ആവാഹിച്ചു പിടിക്കുന്നതിന് 100 ഡോളറാണത്രേ അവി ചെലവാക്കിയത്.

പിടികൂടിയ പ്രേതാത്മാക്കളെ വിശുദ്ധ ജലം നിറച്ച പ്രത്യേക പാത്രങ്ങളിലാക്കിയാണ് സൂക്ഷിച്ചത്. അവയെ ഓണ്‍ ലൈനില്‍ ലേലത്തിനു രണ്ടു ലക്ഷത്തിലേറെ പേരാണ് ആ വെബ് പേജ് സന്ദര്‍ശിച്ചത്്.

ഒരാഴ്ചകൊണ്ടു ലേലം നടന്നു. ലേലത്തുക മൃഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് അവിയുടെ പരിപാടി.

അവിയുടെ വീട്ടിലെ പ്രേതങ്ങള്‍ ഒരുപാട് വിക്രിയകള്‍ കാട്ടിയിരുന്നുവത്രേ. പാത്രത്തിലെ വെള്ളം തനിയെ തിളയ്ക്കുക, പിന്‍കഴുത്തിനു പിടിച്ചു തള്ളുക, മറ്റു മുറികളില്‍നിന്നു പ്രത്യേക ശബ്ദങ്ങള്‍ കേള്‍പ്പിയ്ക്കു, ചില സാധനങ്ങള്‍ അപ്രത്യക്ഷമാക്കുക തുടങ്ങിയവയൊക്കെയായിരുന്നു പ്രേതകളുടെ തമാശകള്‍.

തനിക്കീ കൂട്ടുകെട്ട് പറ്റില്ലെന്ന് മനസ്സിലാക്കിയ അവി അവയെ ആവാഹിച്ച് വെള്ളത്തിലാക്കി. അപ്പോഴാണ് ഇവരുമായി കൂട്ടുകൂടാനും കളിക്കാനും താല്‍പര്യമുള്ളവര്‍ ഉണ്ടാകുമല്ലോ എന്ന് അവര്‍ക്ക് തോന്നിയത. അങ്ങനെ സംഗതി ലേലത്തിന് വയ്കക്ാന്‍ തീരുമാനിക്കുകയായിരുന്നു.

മാനസികമാണോ എന്നൊന്നും അറിയില്ല, പ്രേതങ്ങളെ ഒഴിപ്പിച്ചതില്‍ പിന്നെ വീട്ടില്‍ കഴിയുമ്പോള്‍ കൂടുതല്‍ ഉന്മേഷം തോന്നുന്നുണ്ടെന്നാണ് അവി പറയുന്നത്, മാത്രവമുല്ല പണം കീശയില്‍ വീഴുകയുംചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X