കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാറ്റിങ് വ്യാജനെ പിടിക്കാന്‍ സോഫ്റ്റ്‌വേര്‍

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്റര്‍നെറ്റ് ചാറ്റിംങ് എന്നത് ഏറെ രസകരമായ കാര്യമാണ്. അതുപോലെതന്നെ ഇതിലുള്ള ചതിക്കുഴികളും കുറവല്ല. ഒരാളോടെങ്കിലും ചാറ്റാതെ കിടന്നാല്‍ ഉറക്കം വരാത്തവര്‍പോലുമുണ്ട് ചാറ്റിങ് കൂട്ടത്തില്‍.

പുരുഷന്മാരായി നടിച്ച് ചാറ്റ് ചെയ്യുന്ന സ്ത്രീകളും സ്ത്രീകളായി നടിയ്ക്കുന്ന പുരുഷന്മാരും എല്ലാമുണ്ട് ഇന്റര്‍നെറ്റില്‍. കുട്ടികളായി ചമഞ്ഞ് ചാറ്റിനെത്തുന്നവരും കുറവല്ല. ചാറ്റ് റൂമുകളിലെ ചതിക്കഥകള്‍ ഒട്ടേറെ പുറത്തുവന്നിട്ടുണ്ട്.

കുട്ടികളാണ് ഇതില്‍പ്പെട്ടുപോകുന്നവര്‍ ഏറെയും. കുട്ടികളാണെന്ന വ്യാജേന പ്രൊഫൈല്‍ ഉണ്ടാക്കി വലവീശാന്‍ നടക്കുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല.

ചാറ്റ് റൂമിലെ കള്ളക്കളികള്‍ പൊളിയ്ക്കാനാണ് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് ഒരു സോഫ്‌റ്റേവേര്‍ കണ്ടുപിടിച്ചു. ഈ ആന്റി ഗ്രൂമിങ് സോഫ്‌റ്റേ വേര്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യുന്നത് കുട്ടിതന്നെയാണോ എന്ന് തിരിച്ചറിയാന്‍ കഴിയും.

ലങ്കാഷെര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതു കണ്ടുപിടിച്ചിരിക്കുന്നത്. ലാംഗ്വേജ് അനാലിസിസ് ടെക്‌നിക് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു പ്രത്യേകപ്രായത്തിലുള്ള കുട്ടികളുടെ ഭാഷാപ്രയോഗവും വ്യത്യസ്തമായിരിക്കും. ഇതുപയോഗിച്ചാണ് വ്യാജന്‍മാരെ കണ്ട് പിടിക്കുന്നത.

പരീക്ഷണാടിസ്ഥാനത്തില്‍ 50 കമ്പ്യൂട്ടറുകളില്‍ ഇത് പ്രയോഗിച്ച് നോക്കി. ഫലം അമ്പരപ്പിക്കുന്നതായിരുന്നു.ഇതില്‍ 47ലും കുട്ടിയെന്ന വ്യാജേന ചാറ്റ്‌റൂമില്‍ ഉണ്ടായിരുന്നത് പ്രായമുള്ളവരായിരുന്നു.കുട്ടികളുടെ സംഭാഷണരീതികളും ഭാഷാപ്രയോഗവും എല്ലാം മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

ഇതാണ് ഇവിടെയും ഉപയോഗിച്ചത്. ഇങ്ങനെ ഭാഷാവ്യതിയാനം വിലയിരുത്തുന്നതിലൂടെ വ്യാജന്‍മാരെ എളുപ്പത്തില്‍ പിടികൂടാം. ഇന്റര്‍നെറ്റിലൂടെ കുട്ടികള്‍ നേരിടുന്ന അശ്ലീലപ്രയോഗങ്ങളും ലൈംഗികചൂഷണങ്ങളും എല്ലാം തടയിടാന്‍ ഈ കണ്ടെത്തലിന് കഴിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X