കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസ്‌ട്രോയെ കൊല്ലുന്ന കളിക്കെതിരെ ക്യൂബ

  • By Ajith Babu
Google Oneindia Malayalam News

Cuba slams kill-Castro video game
ഹവാന: ക്യൂബയുടെ വിപ്ലവ ഇതിഹാസം ഫിദല്‍ കാസ്‌ട്രോയെ കൊലപ്പെടുത്താനുള്ള ദൗത്യം ആവിഷ്‌ക്കരിയ്ക്കുന്ന വീഡിയോ ഗെയിമിനെതിരെ ക്യൂബ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

കാലിഫോര്‍ണിയയിലെ ആക്ടിവിഷന്‍ ബ്ലിസാര്‍ഡ് ഇന്‍കോര്‍പറേറ്റഡ് പുറത്തിറക്കിയ കോള്‍ ഓഫ് ഡ്യൂട്ടി വീഡിയോ ഗെയിമിന്റെ പുതിയ വേര്‍ഷനിലാണ് ക്യൂബയുടെ മുന്‍ പ്രസിഡന്റിനെ വധിയ്ക്കാന്‍ കളിക്കാര്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്.

അരനൂറ്റാണ്ടായി യുഎസ് ചാരന്മാര്‍ ശ്രമിച്ചു പരാജപ്പെട്ട കാര്യം വീഡിയോ ഗെയിമിലൂടെ സാധിക്കാനാണ് ശ്രമമെന്ന് ക്യൂബ ഡിബേറ്റ് വെബ്‌സൈറ്റ് വിശദീകരിയ്ക്കുന്നു. ക്യൂബന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഈ വെബ്‌സൈറ്റ്. കാസ്‌ട്രോയെ വധിക്കാന്‍ യുഎസ് നടത്തിയ ശ്രമങ്ങളെ മഹത്വവത്ക്കരിക്കുന്നതാണിതെന്നും വെബ്‌സൈറ്റ് ആരോപിച്ചു.

അമേരിക്കന്‍ യുവജനതയ്ക്കിടയില്‍ ക്യൂബന്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കാനും ഗെയിമിനു സാധിക്കും. കാസ്‌ട്രോയെ വധിക്കാന്‍ 600ലധികം തവണ യുഎസ് ശ്രമിച്ചെന്നാണു ക്യൂബയുടെ ആരോപണം. വിഷമയമായ പേനയും സ്ഫോടകവസ്തു നിറച്ച സിഗരറ്റും ഉള്‍പ്പെടെ പല തന്ത്രങ്ങളും ഇതിനായി ഉപയോഗിച്ചെങ്കിലും എല്ലാത്തിനെയും അതിജീവിയ്ക്കാന്‍ കാസ്ട്രോയ്ക്ക് കഴിഞ്ഞിരുന്നു.

യുഎസ് നടത്തിയ ഈ ശ്രമങ്ങളുടെ യഥാര്‍ഥ ആവിഷ്‌കാരമാണു ഗെയിമിലെന്ന് ക്യൂബന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഹവാന തെരുവുകളില്‍ വെടിയുതിര്‍ത്ത് മുന്നേറാനും യുവാവായ കാസ്‌ട്രോയെ വധിയ്ക്കാനുമുള്ള ദൗത്യമാണ് 'കോള്‍ ഓഫ് ഡ്യൂട്ടി: ബ്ളാക്ക് ഓപ്പ്സ്' എന്ന വീഡിയോ ഗെയിമില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. വിനോദത്തിന്റെ പേരില്‍ അധാര്‍മികപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് അമേരിക്കയെന്ന് ക്യൂബ വ്യക്തമാക്കി.

റഷ്യ, വിയറ്റ്‌നാം, ക്യൂബ തുടങ്ങി രാജ്യങ്ങളില്‍ ഇത്തരം പോരാട്ടങ്ങള്‍ നടത്തുന്ന ഗെയിമുകള്‍ നേരത്തേ ആക്റ്റിവിഷന്‍ പുറത്തിറക്കിയിരുന്നു. വ്യാഴാഴ്ചയാണു കില്‍ കാസ്‌ട്രോ ഗെയിം വിപണിയിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X